വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ലൈംഗിക പീഡനക്കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടുവാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി വിജയ് ബാബുവിന്റെ ജാമ്യ വ്യവസ്ഥകളില്‍ മാറ്റും വരുത്തുകയും ചെയ്തു.

കേരളത്തിന് പുറത്തേക്ക് വിജയ്ബാബുവിന് പോകണമെങ്കില്‍ ഇനി കോടതിയുടെ അനുമതി വേണം. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനും വിജയ് ബാബുവിന് വിലക്കുണ്ട്.സുപ്രീംകോടതിയുടെ പുതിയഉത്തരവ്പ്രകാരം ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ എപ്പോള്‍ വേണമെങ്കിലും ഇനി പോലീസിന് ചോദ്യം ചെയ്യാം. ഹൈക്കോടതിയുടെ ജാമ്യത്തില്‍ ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ മാത്രമെ വിജയ് ബാബുവിനെ പോലീസിന് ചോദ്യം ചെയ്യുവാന്‍ അനുമതി നല്‍കിയിരുന്നത്.

അതിജീവിതയെ അപമാനിക്കുവാന്‍ പാടില്ല. സാക്ഷികളെ സ്വാധീനിക്കുവാന്‍ പാടില്ലെന്ന നിര്‍ദ്ദേശങ്ങളും മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തീര്‍പ്പാക്കിയത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിനൊപ്പം അതിജീവിതയും വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.