നടി വഫ ഖദീജ റഹ്മാൻ ഇനി അഭിഭാഷക,വക്കീൽ വേഷത്തിലെ ചിത്രങ്ങൾ പങ്കുവച്ച്‌ താരം

മമ്മൂട്ടി നായകനായ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് വഫ ഖദീജ റഹ്മാൻ.ദുൽഖറിന്റെ വരനെ ആവശ്യമുണ്ട് എന്നീ സിനിമയിലും ശ്രദ്ധേയ വേഷം ചെയ്തു.ഇപ്പോളിതാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ്.താൻ ഒരു അഭിഭാഷകയായി ഓൺ ലൈൻ വഴി എൻറോൾ ചെയ്ത വിവരം സോഷ്യൽ മീഡിയയായ ഇൻസ്റ്റഗ്രാമിലൂടെ താരം.ഇൻസ്റ്റയിൽ ഏറെ സജീവമായ താരത്തിന് അറുപതിനായിരത്തോളം ഫോളോവേഴ്സുണ്ട്

ഈ ഒരു ദിവസത്തിനായി താൻ ഏറെ നാളായി സ്വപ്നം കാണുന്നു.എന്നാൽ ഇതുപോലെയാകുമെന്ന് സങ്കൽപിച്ചിരുന്നില്ല വക്കീൽ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവച്ച് വഫ എഴുതി.ഇതേവരെയുള്ള ചരിത്രത്തിൽ ആദ്യമായി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികൾ ഓൺലൈനിലൂടെ എൻറോൾമെൻറ് ചെയ്തിരുന്നത് വാർത്തയായിരുന്നുതിരുവനന്തപുരത്തുള്ള നാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നാണ് വഫ,എൽഎൽബി ബിരുദം നേടിയത്.ദക്ഷിണ കർണ്ണാടകയിൽ നിന്നുള്ള ബ്യാരി വിഭാഗത്തിൽപെട്ട വഫ,അബ്ദുൾ ഖാദർ,ഷാഹിദ ദമ്പതികളുടെ മകളാണ്

ആദ്യ ചിത്രം തന്നെ മമ്മൂട്ടിയോടൊപ്പം അഭിനിക്കാൻ ഭാഗ്യം ലഭിച്ച വഫയ്ക്ക് രണ്ടാം ചിത്രം മകൻ ദുൽഖർ സൽമാനോടൊപ്പവും അഭിനയിക്കാനായി.പതിനെട്ടാം പടിയിൽ ഏയ്ഞ്ചൽ എന്ന കഥാപാത്രമായി മികച്ച പ്രകടനം നടത്തിയ ശേഷമാണ് വരനെ ആവശ്യമുണ്ട് സിനിമയിൽ ദുൽഖറിന്റെ കഥാപാത്രത്തിന്റെ പ്രണയിനിയായി വഫ എത്തിയത്.സിനിമയും പ്രൊഫഷനും ഒരുമിച്ച്‌ കൊണ്ടുപോകാനാണ് താനിഷ്ടപ്പെടുന്നതെന്ന് അടുത്തിടെ താരം ഒരു അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്