വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ സംഘം ജില്ലയിലേക്ക്, ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

വയനാട്. വന്യജീവി ആക്രമണങ്ങള്‍ പതിവാങ്ങുന്ന സാഹചര്യത്തില്‍ മൂന്ന് മന്ത്രിമാരുടെ സംഘം വയനാട് സന്ദര്‍ശിക്കും. വനം മന്ത്രി എകെ ശശീന്ദ്രന്‍, റവന്യൂ മന്ത്രി കെ രാജന്‍, സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവരാണ് വയനാട്ടില്‍ എത്തുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

വയനാട്ടിലെ അതീവ ഗുരുതര സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. അതേസമയം പ്രശ്‌നം രൂക്ഷമായ സ്ഥലങ്ങളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഒപ്പം മൂന്ന് മന്ത്രിമാരും വയനാട്ടില്‍ എത്തി പ്രത്യേക യോഗം ചേരും. ഇതിന് ശേഷമായിരിക്കും വയനാട്ടില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെക്കുറിച്ച് അന്തിമതീരുമാനം എടുക്കുക.

അതേസമയം യോഗത്തില്‍ പ്രശ്‌നം രൂക്ഷമായ സ്ഥലങ്ങളില്‍ കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കാന്‍ തീരുമാനിച്ചു.