
ചെന്നൈ. നഴ്‌സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരം സ്വദേശിനിയായ ധരണിയാണ് കൊല്ലപ്പെട്ടത്. കേസില്‍ യുവിതിയുടെ മുന്‍ കാമുകന്‍ ഗണേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ധരണിയും മധുപക്കം സ്വദേശിയായ ഗണേഷും തമ്മില്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഗണേഷ് ലഹരിക്കടിമയും അക്രമ സ്വഭാവമുള്ള വ്യക്തിയുമായതിനാല്‍ ധരണി ബന്ധം ഉപേക്ഷിച്ചു.
തുടര്‍ന്ന് നഴ്‌സിങ് പഠനത്തിനായി ധരണി ചെന്നൈയിലേക്ക് പോയി. ഫെബ്രുവരിയില്‍ വീട്ടിലെത്തിയ ധരണിയെ കാണുവാന്‍ ഗണേഷ് പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വ്യാഴാഴ്ച രാത്രി ഫോണില്‍ വിളിച്ചപ്പോള്‍ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേഷിനോട് പറഞ്ഞു. ഇത് കള്ളമാണെന്ന് മനസ്സിലാക്കി ഗണേഷ് വിട്ടിലെത്തി. തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയ ധരണിയെ പ്രതി കൊലപ്പെടുത്തുകയായിരുന്നു.