ഗോവിന്ദന്റെ ജാഥക്ക് നേര്യത് സാരിയുടുത്ത് വരണം, ഒരു തൊഴിലുറപ്പ് പണി ഫ്രീ തരും, കുടുംബശ്രീക്കാർക്ക് അറിയിപ്പ്

സി.പി.എം സെക്രട്ടറി എം വി ഗോവിന്ദന്റെ യാത്രക്ക് സാരിയും ഉടുത്ത് എല്ലാ കുടുംബശ്രീക്കാരും എത്തണം എന്നും വരുന്ന എല്ലാവർക്കും ഒരു ഹാജറും ഒപ്പും ഫ്രീയായി നല്കും എന്നും പ്രഖ്യാപനം. നേര്യത് സാരി ഉള്ളവർ അത് ഉടുത്ത് എത്തണം. ജാഥക്ക് ആളു കൂട്ടാൻ ബംഗാളികളും ആസാമികളും ഒക്കെ അണി നിരക്കുമ്പൊൾ കൂടി ഇപ്പോൾ വ്യാപകമായി കുടുംബശ്രീക്കാരും കൂടുന്നു.

പാറശാല ഗ്രാമ പഞ്ചായത്തിലെ മേലെക്കേണം വാർഡിലെ കുടുംബശ്രീ ഗ്രൂപ്പിൽ വന്ന എഡിഎ എസിന്റെ നിർദ്ദേശം ആണിത് . സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ യാത്രാ പാറശാല കുന്നത്തുകാലിൽ എത്തുമ്പോൾ സാരിയുമുടുത്ത് എത്തിയാൽ ഒപ്പ് തരുമെന്നാണ് നിർദ്ദേശം. ഈ ഒപ്പ് എന്നാൽ ഒരു ദിവസം പണിക്ക് പോയി എന്നതിന്റെ ഹാജരാണ്‌. അതായത് സി.പി.എം ജാഥക്ക് ആളേ ഇറക്കി അതിന്റെ പണിക്കൂലി നരേന്ദ്ര മോദിയുടെ ഫണ്ടിൽ നിന്നും വാങ്ങിക്കുക. തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് കേന്ദ്ര സർക്കാർ വിഹിതം ആണ്‌. ഇത് സി.പി.എം ജാഥയിൽ ആളേ കൂട്ടാനും കൂടുന്നവർക്ക് പണം നല്കാനും കേരളത്തിലെ സർക്കാരും ഭരിക്കുന്ന പാർട്ടിയും ഉപയോഗിക്കുകയാണ്‌. ഗോവിന്ദന്റെ ജാഥയിൽ അണി നിരക്കുകയാണിപ്പോൾ കേരളത്തിലെ കുടുംബ ശ്രീക്കാരുടെ പ്രധാന ജോലി. ജാഥ കടന്നു പോകുന്നിടത്തെല്ലാം സെറ്റ് സാരിക്കാരും താലപൊലിക്കാരും ഒക്കെ ഇവരുടെ വകയാണ്‌. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നടക്കുന്ന പദ്ധതികൾ ഇത്തരത്തിൽ സി പി എം പാർട്ടിയുടെ പരിപാടികൾക്ക് ഉപയോഗിക്കുന്നത് നിയമ വിരുദ്ധവും രാജ്യ ദ്രോഹവും ആണ്‌

മുമ്പ് കണ്ണൂരിലും മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ ഭീഷണിപ്പെടുത്തി കുടുംബ ശ്രീക്കാരെ ഗോവിന്ദന്റെ ജാഥയിൽ പങ്കെടുപ്പിച്ചിരുന്നു. ജാഥയിൽ വരാത്തവർ പിന്നെ ജോലിക്ക് വരേണ്ട എന്ന് ഭീഷണിപ്പെടുത്തുന്ന ഓഡിയോയും വന്നിരുന്നു. കണ്ണൂരിൽ ഗോവിന്ദന്റെ ജാഥയിൽ വരാത്തവർക്ക് പിന്നീട് പണി ദിവസങ്ങൾ ഉണ്ടായിരിക്കുന്നതല്ലെന്നും ഭീഷണി പരസ്യമായി വന്നിരുന്നു. ഓരോ ഓഡിയോ വരുമ്പോഴും എം വി ഗോവിന്ദൻ അതെല്ലാം എനിക്കറിയില്ലെന്ന് പറഞ്ഞ് നിഷേധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി. ഇപ്പോൾ ഭീഷണി അല്ല. പണി ഇല്ലെന്നല്ല പുതിയ ഓഡിയോ..സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ജാഥ പാറശാലയിൽ വരുമ്പോൾ അതിൽ വരുന്ന കുടുംബ ശ്രീക്കാർക്ക് വൻ ഓഫർ ആണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദിവസത്തേ പണിയായി ജാഥയിലെ പങ്കാളിത്തം കണക്കാക്കി വരുന്നവർക്ക് ഒപ്പ് കൊടുക്കും എന്നാണ്‌. ഇപ്പോൾ ഭീഷണി മാറ്റി ജാഥയിൽ വരുന്ന കുടുംബ ശ്രീക്കാർക്ക് ഒപ്പും കാശും സെറ്റ് സാരിയും ഒക്കെയായി കാര്യങ്ങൾ.