ധർമ്മടത്ത് പോലീസിനെ കൈകാര്യം ചെയ്ത് ലഹരിക്കടിമകളായ യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് കേസെടുക്കാതെ വിട്ടയച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടത്ത് പോലിസും ലഹരിക്കടിമയായ യുവാക്കളും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട വാർത്തയാണ് കർമ ന്യൂസ് പുറത്തു വിടുന്നത്. ലഹരിയിൽ ആറാടിയ സംഘം നിയമ വിരുദ്ധകാര്യങ്ങളിൽ ഏർപ്പെട്ടതിനാൽ നാട്ടുകാരുടെ ഇടപെടലോടെ പോലീസിനെ അറിയിക്കുകയും പോലീസ് വന്ന് പിടികൂടുകയും ചെയ്തു. പോലീസിനെ യുവക്കൾ തടയുകയം ആക്രമിക്കുകയും പ്രതിരോധിക്കുകയും പോലീസിനെയും നാട്ടുകാരേയും എല്ലാം പ്രതികൾ വെല്ലുവിളിക്കുകയും അറസ്റ്റിനെ പ്രതിരോധിക്കുകയും ചെയ്തു

സാധാരണ ഗതിയിൽ ഇത്തരം ഒരു സംഘത്തേ പോലീസ് പിടികൂടിയാൽ അവരേ കസ്റ്റഡിയിലെടുത്ത് കേസെടുക്കും, പോലിസീനെ ആക്രമിച്ചവരിൽ എല്ലാം ന്യൂ ജെൻ വിഭാഗത്തിലെ യുവാക്കളാണ്. പോലീസിന്റെ കൃത്യ നിർവഹണം തടഞ്ഞു എന്ന് മാത്രമല്ല ലഹരിയുടെ കണ്ണികളുമാണ്‌. എന്നിട്ട് ഇവരെ പോലീസ് ധർമ്മടം പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിട്ടയച്ചു. ഇവർ പോലീസിനെ നേരിട്ടതിനു കേസില്ല. ഔദ്യോഗിക കൃത്യ നിർവഹണം തടഞ്ഞതിനു കേസില്ല. ഇവർ ഉപയോഗിച്ച ലഹരിയുടെ കണ്ണികൾ എവിടെ നിന്ന് എന്നും അന്വേഷിക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഇവിടെ ഒരിക്കലും പോലീസിനെ അല്ല വിമർശിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ധർമ്മടത്ത് ഇങ്ങിനെ നടക്കണം എങ്കിൽ മുഖ്യമന്ത്രി അറിയതെ നടക്കില്ല. ഉന്നതങ്ങളിൽ നിന്നുള്ള തീരുമാനം ധർമ്മടം പോലീസ് അനുസരിക്കുകയാണ്‌ എന്ന് കരുതേണ്ടിവരും.