തൂത്തുക്കുടി കസ്റ്റഡി മരണം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; ലോക്കപ്പിലെ ഭിത്തിയിലും ലാത്തിയിലും രക്തക്കറ

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.സാത്താന്‍കുളം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പരിശോധനയില്‍ ലോക്കപ്പിലെ ഭിത്തിയിലും ലാത്തിയിലും രക്ത കറ കണ്ടെത്തിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ ഇത് കൊല്ലപ്പെട്ട വ്യാപാരികളായ ജയരാജന്റേയും മകന്‍ ബന്നിക്‌സന്റേയുമാണെന്ന് വ്യകതമായി. ന്യൂഡല്‍ഹി സിഎഫ് എസ് എല്ലിലെ വിദഗ്ദരാണ് ഡിഎന്‍എ പരിശോധന നടത്തിയത്.

ഇരുവരും ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനത്തിനിരയായിട്ടുണ്ടെന്നും മരണകാരണം മൂന്നാംമുറ തന്നെയാണെന്നുമാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നുവെന്നാരോപിച്ചാണ് ജയരാജനേയും മകന്‍ ബന്നിക്‌സനേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഇരുവരുടേയും കൈകള്‍ പുറകിലേക്ക് കെട്ടിയിട്ട് പൊലീസുകാര്‍ കൂട്ടമായി മര്‍ദിക്കുകയായിരുന്നു. രഹസ്യഭാഗങ്ങളില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നത് അമിത രക്തസ്രാവത്തിന് കാരണമായെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമിത രക്തസ്രാവം ഉണ്ടായിട്ടും പൊലീസ് മര്‍ദ്ദനം നിര്‍ത്താന്‍ തയ്യാറാകാതിരുന്നതാണ് മരണകാരണമായത്.

അതേസമയം ബെനിക്‌സിന്റെ മൊബൈല്‍ കടയില്‍ രാത്രിയില്‍ ആള്‍ക്കൂട്ടമുണ്ടായിരുന്നുവെന്നും ചോദ്യം ചെയ്ത പൊലീസിനെ ബെനിക്‌സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. തങ്ങള്‍ അറസ്റ്റ് പ്രതികരിച്ചതുമാണ് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമെന്നും പറയുന്നു. എന്നാല്‍ പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍.

മദ്രാസ് ഹൈക്കേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസുകാരെ പ്രതികളാക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് നിരീക്ഷിച്ചിരുന്നു.