ലീഗ് ജനാധിപത്യ പാർട്ടി; ക്രിസ്ത്യന്‍ സഭകളുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍- ആര്‍എസ്എസ്

കൊച്ചി. കേരളത്തില്‍ ആര്‍എസ്എസിനെക്കുറിച്ച് ക്രിസ്ത്യന്‍ സമൂഹത്തില്‍ ആശങ്കയില്ലെന്ന് ആര്‍എസ്എസ്. ക്രിസ്ത്യന്‍ സഭകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആര്‍എസ്എസ് വ്യക്തമാക്കുന്നു. സഭാ നേതൃത്വവുമായി നിലവിലുള്ള ആശയവിനിമയം തുടരും. എന്നാല്‍ കേരളത്തിലെ മുസ്ലീം ന്യൂനപക്ഷം ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നിട്ടില്ല.

മിസ്ലീം സംഘടനകള്‍ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ വിഷയം അപ്പോള്‍ പരിഗണിക്കുമെന്നും ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പിഎന്‍ ഈശ്വരന്‍ പറഞ്ഞു. ജാമാ അത്തെ ഇസ്ലാമിയുമായി നടത്തിയത് സംഘടനാപരമായ ചര്‍ച്ചയല്ല. ഇങ്ങോട്ട് ആവശ്യപ്പെട്ട പ്രകാരം ബൗദ്ധിക തലത്തിലുള്ള സംവാദം മാത്രമാണ് നടന്നത്. രാഷ്ട്രീയ വിരുദ്ധരോട് ഒരു തരത്തിലുമുള്ള അനുകൂല സമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാരതം ഹിന്ദു രാഷ്ട്രം തന്നെയാണ്. അങ്ങനെ തന്നെ നിലനിര്‍ത്തുവാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതും. ലീഗ് ജനാധിപത്യ പാർട്ടിയാണ്.  വിജയദശമി മുതല്‍ ഒരു വര്‍ഷം ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങള്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിന് മുന്നോടിയായി പ്രവര്‍ത്തനം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മ പരിപാടികളാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്.