നല്ലൊരു പെൺകൊച്ചായിരുന്നു. ഇപ്പോൾ കോലം കണ്ടില്ലേ പെറ്റ തള്ള പോലും സഹിക്കൂല, പ്രയാ​ഗക്ക് വിമർശനം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാർട്ടിൻ. വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമായ നടിയായി മാറാൻ പ്രയാഗയ്ക്ക് സാധിച്ചു. തമിഴകത്ത് നിന്നും മലയാളത്തിലേക്ക് ചേക്കേറിയ താരമാണ് പ്രയാഗ. തമിഴ് ചിത്രമായ പിസാസിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. നേരത്തെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ബാലതാരമായി നടി എത്തിയിരുന്നു. ഇതിന് ശേഷം ഉസ്താദ് ഹോട്ടൽ എന്ന ദുൽഖർ ചിത്രത്തിലും പ്രയാഗയ്ക്ക് അവസരം ലഭിച്ചിരുന്നു.

പ്രയാഗയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദേശ വനിതയോട് സാമ്യമുള്ള തരത്തിൽ ഷർട്ടും ഷോർട്‌സും കൂളിങ് ഗ്ലാസുമൊക്കെ വച്ച് സിംപിളായിട്ടാണ് പ്രയാഗ പുറത്തിറങ്ങുന്നത്. എന്നാൽ തലമുടിയിൽ വരുത്തിയ മാറ്റമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുടി ഷോർട്ടായി മുറിച്ച് അതിൽ സ്വർണനിറം കൊടുത്തിരിക്കുകയാണ്. പല മോഡലുകളിൽ ഹെയർ സ്‌റ്റൈൽ മാറ്റിയതോടെ നടി വിമർശിക്കപ്പെട്ടു.

ഇപ്പോൾ വീണ്ടും ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രയാഗ പങ്കുവെച്ച ചിത്രങ്ങളാണ് പരിഹാസങ്ങൾക്ക് കാരണമായിരിക്കുന്നത്. കൈകൾ കൊണ്ടും മറ്റുമായി ചില ആക്ഷൻസ് കാണിക്കുന്ന നിരവധി ഫോട്ടോസാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. അവിടെയും നടിയുടെ മേക്കോവറിനെ പറ്റിയും പുതിയ കാട്ടിക്കൂട്ടുലുകളെ വിമർശിച്ച് കൊണ്ടുള്ള കമന്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്.

കാണാൻ അത്രയും ഭംഗിയുള്ള നല്ലൊരു സുന്ദരി കൊച്ച് ഇങ്ങനൊരു കോലം കെട്ടിയത് സഹിക്കാൻ പറ്റുന്നില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ചിലർ വളരെ മോശമായ ഭാഷയിൽ പ്രയാഗയെ വിമർശിക്കുമ്പോൾ വളരെ കുറച്ച് പേർ മാത്രമാണ് നടിയുടെ ഫാഷനെ അംഗീകരിക്കുന്നത്. പ്രയാഗ ഈ കാണിക്കുന്നതിന് ഒക്കെ വലിയ അർത്ഥം ഉള്ളതുകൊണ്ട് എല്ലാം മനസ്സിലായത് പോലെ നിൽക്കാം. തലയിൽ എന്താ ഞാറ് നട്ടതാണോ?, ആദ്യമൊക്കെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു ഇപ്പോൾ നല്ല മൂഞ്ചിയ ലുക്ക്, സത്യം പറഞ്ഞാൾ വിശ്വസിക്കുമോ എന്നറിയില്ല. എന്തായാലും പ്രയാഗയുടെ പുതിയ ലുക്ക് മഹാ ബോറാണ്. പഴയതായിരുന്നു നല്ലത്.

നല്ലൊരു പെൺകൊച്ചായിരുന്നു. ഇപ്പോൾ കോലം കണ്ടില്ലേ പെറ്റ തള്ള പോലും സഹിക്കൂല. ഇവൾ എന്താണ് ഉദ്ദേശിക്കുന്നേ എന്ന് ഇതുവരെ വ്യക്തമാകുന്നില്ല. എന്ത് സുന്ദരി ആയിരുന്നു. ഇപ്പോൾ ഇതെന്തൊരു കോലം ആയി. പ്രയാഗയ്ക്ക് നല്ലൊരു വിഭാഗം ഫാൻസിനെയാണ് ഈ കോലം കെട്ടലിലൂടെ നഷ്ടപ്പെടാൻ പോകുന്നത്.