ബംഗാളിലേക്ക് കേന്ദ്ര സൈന്യം, വൻ നീക്കത്തിന്‌ ഗവർണ്ണർ ആനന്ദബോസ്, മമതക്ക് തിരിച്ചടി

ബംഗാളിൽ കേന്ദ്ര സൈന്യം ഇറങ്ങുന്നു. തൃണമൂൽ കോൺഗ്രസിനു വൻ തിരിച്ചടി. പശ്ചിമ നംഗാളിലെ ക്രമസമാധാന പാലനം സുരക്ഷിതം അല്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 48 മണിക്കൂറിനുള്ളിൽ കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കണമെന്നും കല്ക്കത്ത് ഹൈക്കോടതിയാണ്‌ ഉത്തരവിട്ടത്. അസാധാരനമായ കോടതി വിധിയും നീക്കവും വന്നതോടെ എതിർപ്പുമായി മമത ബാനർജിയും രംഗത്ത് വന്നു. തുടർന്ന് സുപ്രീം കോടതിയിലും മമത ബാനർജിക്ക് വൻ തിരിച്ചടി. 48 മണിക്കൂറിനുള്ളിൽ കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കണമെന്ന കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ ഹർജികൾ അടിയന്തരമായി കേൾക്കാൻ ജൂൺ 19ന് സുപ്രീം കോടതി സമ്മതിച്ചു.

ഇതോടെ പശ്ചിമ ബംഗാളിൽ കേന്ദ്ര സൈന്യം ഇറങ്ങും എന്ന് വ്യക്തമായി. ഇനി കേന്ദ്ര സൈന്യം ബംഗാളിന്റെ ക്രമസമാധാനം നോക്കും. പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി വി ആനന്ദബോസ് മുമ്പ് സംസ്ഥാനത്തേ ആക്രമനങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളും 9,730 പഞ്ചായത്ത് സമിതി മണ്ഡലങ്ങളും 928 ജില്ലാ പരിഷത്ത് മണ്ഡലങ്ങളിലുമാണ്‌ ഇലക്ഷൻ നടക്കുന്നത്.

ഇതിനായി പശ്ചിമ ബംഗാളിൽ 61,636 പോളിംഗ് ബൂത്തുകളും 44,382 പോളിംഗ് പരിസരങ്ങളുമുണ്ട്. ബംഗാളി തൃണമൂൽ കോൺഗ്രസും ബിജെപിയും ഒറ്റക്ക് മൽസരിക്കുമ്പോൾ കോൺഗ്രസും സി.പി.എമ്മും ഒറ്റ മുന്നണിയായാണ്‌ മൽസരിക്കുന്നത്. കോൺഗ്രസുമായി ഒന്നിച്ച് മൽസരിക്കാൻ മമത ബാനർജി അവസാനം വരെ നീക്കം നടത്തുകയും ത്രികോണ മൽസരം ഒഴിവാക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് സി പി എം സഖ്യവുമായി മമത മുന്നോട്ട് പോവുകയായിരുന്നു. ഇതോടെ ബംഗാളിൽ സക്തമായ ത്രികോണ മൽസരം ആണ്‌ നടക്കുന്നത്. ഇത് ബിജെപിക്ക് ഏറെ ഗുണം ചെയ്യുകയാണ്‌.

ഇതിനിടെയാണ്‌ ഇലക്ഷനു മുമ്പായി കേന്ദ്ര സൈന്യം ഇറങ്ങുന്നത്. നമുക്കറിയാം കഴിഞ്ഞ പാർലിമെന്റ് ഇലക്ഷനു ശേഷം ബംഗാൾ കത്തുകയായിരുന്നു. 100 കണക്കിനു പേർ കൊല്ലപ്പെട്ടു. ഗ്രാമങ്ങളിൽ നിന്നും തൃണമൂൽ പാർട്ടിക്കാർ എതിരാളികളേ തുരത്തി. ജനങ്ങൾ അന്യ സംസ്ഥാനത്ത് പൊലും അഭയം തേടി കേരളത്തിൽ നിന്നെത്തിയെ മന്ത്രി വി മുരളീധരന്റെ കാർ ആക്രമിച്ചിരുന്നു. കേന്ദ്ര സംഘത്തേ ആക്രമിച്ചിരുന്നു
ഇതെല്ലാം മുന്നിൽ കണ്ടുകൂടിയാണ്‌ സംസ്ഥാനത്ത് ഇപ്പോൾ കോടതി ഇടപെട്ട് കേന്ദ്ര സേനയേ വിളിപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, എംഎം എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഹൈക്കോടതി വിധി റദ്ദ് ചെയ്തില്ല മമത സർക്കാരിന്റെ ആവശ്യം തള്ളി.

പശ്ചിമ ബംഗാൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും കേന്ദ്ര സേനയെ വിന്യസിക്കാൻ പോവുകയാണ്‌. ഇതിനിടെ ബംഗാളിൽ ഗവർണ്ണർ സി വി ആനന്ദബോസിന്റെ അസാധാരനമായ നീക്കം ഉണ്ടായി. ചരിത്രം തിരുത്തി കുറിച്ച് ഗവർണ്ണർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരാതികൾക്കായി പശ്ചിമ ബംഗാൾ ഗവർണർ കൺട്രോൾ റൂം സ്ഥാപിച്ചു. മുൻകാലങ്ങളിൽ സംസ്ഥാനം തെരഞ്ഞെടുപ്പു അക്രമങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന വസ്തുതകൾ കൂടി കണക്കിലെടുത്താണ്‌ ഗവർൺനറുടെ നടപടി.ഇതിനിടെ ആക്രമണം ഒഴിവാക്കാൻ ജില്ലാ മജിസ്‌ട്രേറ്റും പോലീസ് സൂപ്രണ്ടും സെൻസിറ്റീവ് ഏരിയകൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

സെൻസിറ്റീവ് ഏരിയകൾ തിരിച്ചറിഞ്ഞ് ഉടൻ റിപ്പോർട്ട് ചെയ്യുന്നതിൽ മമത സർക്കാർ മനപൂർവ്വം വൈകിക്കുകയായിരുന്നു. വ്യാപകമായ ആക്രമണം നടത്തി ബൂത്തുകൾ പിടിക്കാൻ തൃണമൂൽ നീക്കം നടത്തുന്ന വിവരങ്ങൾ പ്രതിപക്ഷം പുറത്ത് വിടുകയും ചെയ്തൂ.സെൻസിറ്റീവ് ഏരിയകൾ തിരിച്ചറിഞ്ഞ് ഉടൻ റിപ്പോർട്ട് ചെയ്യുന്നതിൽ ഭരണത്തിന്റെ ഭാഗത്ത് അലംഭാവം ഉണ്ടായി എന്നതിന്റെ അടിസ്ഥാനത്തിൽ ജൂൺ 15 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ജാർഖണ്ഡ്, ഒറീസ, ബീഹാർ, പഞ്ചാബ്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് പോലീസ് സേനയെ അധിക സേനയായി സംസ്ഥാനം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പശ്ചിമ ബംഗാളിന് വേണ്ടി ശ്രീ. ഫെർണാണ്ടസ് സുപ്രീം കോടതിയിൽ വാദിച്ചു എങ്കിലും കേന്ദ്ര സേന ഇറങ്ങണം എന്ന ഹൈക്കോടതി വിധി റദ്ദ് ചെയ്തില്ല.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലീസ് സേനയെ അഭ്യർത്ഥിക്കുന്നത് അക്രമത്തെ തടയില്ല എന്ന ഹൈക്കോടതിയുടെ ന്യായവാദത്തെ സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. കൂടാതെ “കേന്ദ്ര സേനയുടെ സഹായം അത്യന്താപേക്ഷിതമാണ്”, അക്രമം നിയന്ത്രിക്കുന്നതിന് അവരുടെ “വ്യതിരിക്തമായ രീതി” മുൻകാലങ്ങളിൽ വളരെ ഫലപ്രദമാണ് എന്നും വീക്ഷിച്ചു.