‘2018’ പ്രളയവും അതിജീവനവും പറയുന്ന ചിത്രത്തിൽ വമ്പൻ താരനിര

സംസഥാനത്തെ ആകെ പിടിച്ചുലച്ച 2018ലെ വെള്ളപ്പൊക്കവും പോരാട്ടവും കേരളത്തിന്റെ അതിജീവനവും
വെള്ളിത്തിരയിലേക്ക്. നാടിന്റെ ഐതിഹാസികരമായ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 2018 എന്നാണ് സിനിമയുടെ പേര്. ‘എവരിവൺ ഈസ് എ ഹീറോ’ എന്ന് ടാഗ്‌‌ലൈന്‍. ചിത്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വമ്പൻ താരനിര എന്നത് തന്നെ.

ടൊവീനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കലൈയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിങ്ങനെ നീളുന്നു. ജൂഡ് ആന്റണി ജോസഫിന്റെ സംവിധനത്തിലൊരുങ്ങുന്ന ചിത്രത്തിൽ വമ്പൻ വിജയകമുമെന്നതിൽ സംശയം വേണ്ട.

ഇതുവരെ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു 2018ലെ പ്രളയം. മനക്കരുത്തും ഐക്യതയും കൊണ്ടാണ് മലയാളികൾ പ്രളയത്തെ നേരിട്ടത്. മരണത്തിന്റെ വക്കിൽ നിന്ന് പലരും ജീവിതത്തിലേക്ക് പിടിച്ചു കയറി. ജീവൻ പോയത് പോലും അറിയാതെ മാഞ്ഞുപോയ കുറെ ജീവിതങ്ങൾ. ഇതെല്ലാമാണ് വെള്ളിത്തിരയിൽ പ്രേക്ഷകരെ കാത്തിരിക്കുക. വേണു കുന്നപ്പിള്ളി, സി.കെ പദ്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്ന് വലിയ ക്യാൻവാസിലാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലും അടക്കം നിരവധിപേർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

പ്രളയം കൊണ്ടുപോയ ആത്മാക്കള്‍ക്ക്, അവരെയോര്‍ത്ത് ഇന്നും കരയുന്നവര്‍ക്ക്, ഒരായുസ്സിന്റെ പ്രയത്‌നമെല്ലാം ഒലിച്ചുപോകുന്നതുകണ്ട് നിസ്സഹായരായി നില്‍ക്കേണ്ടിവന്നവര്‍ക്ക്, രക്ഷകരായി അവതരിച്ച സൈന്യത്തിന്, മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ക്ക്, മലയാളിയുടെ കൂട്ടായ്മയ്ക്ക്, മനുഷ്യന്‍ എന്ന മഹത്തായ പദത്തിന് വേണ്ടിയാണ് ചിത്രം സമർപ്പിക്കുന്നതെന്നാണ് നിർമാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് കുറിക്കുന്നത്.