കോട്ടയത്ത് മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ 22 കാരനെ കാണാതായി

കോട്ടയം. മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ഞായറാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. 22 കാരനായ യുവാവിനെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് യുവാവ്.

കോട്ടയം ഇറഞ്ഞാലിലെ സുഹൃത്തിന്റെ വിവാഹത്തിന്റെ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവും സംഘവും. യുവാവ് ബെംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാര്‍ഥിയാണ്. യുവാവിനായി നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.