ദമ്പതികളുടെ മരണം, പോലിസ് 40 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഇരട്ടചങ്കന്റെ അനുയായികൾ

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം വൻ പ്രക്ഷോഭത്തിനാണിടയാക്കുന്നത്. രണ്ട് മക്കൾക്ക് അവരുടെ അപ്പനെയും അമ്മയെയും നഷ്ടപ്പെട്ടത് പോലിസിന്റെ പിടിപ്പുകേടാണ്. മരിച്ച മാതാപിതാക്കൾക്കുവേണ്ടി കുഴിമാടം വെട്ടുന്ന മകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പോലിസാണ് ദമ്പതികളുടെ മരണത്തിന്റെ കാരണക്കാരെന്ന് കുടുംബാം​ഗങ്ങൾ ആരോപിക്കുന്നു.

ഇരട്ട ചങ്കന്റെ അനുയായികൾ പോലും വിഷയത്തിൽ പ്രതിഷേധവുമായെത്തിയിട്ടുണ്ട്. ഇപ്പോളിതാ പോലിസിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് സമീപവാസികൾ ഉന്നയിക്കുന്നത്. പോലീസ് സ്റ്റേഷനിൽ കേസ് വന്നാൽ അമ്പതിനായിരം രൂപ വയ്ച്ച് വാങ്ങിക്കും ആയിരുന്നു എന്ന വളിപ്പെടുത്തലുമായി മരിച്ച രാജന്റെ സമീപ വാസികൾ രം​ഗത്തെത്തി. നെയ്യാറ്റിൻ കരയിലെ ഇടത് പ്രവർത്തകർ പോലും പ്രതിഷേധം പോലിസിനെതിരെ പ്രതിഷേധം ഉന്നയിക്കുന്നുണ്ട്. നാൽപ്പത് ലക്ഷം രൂപ പോലീസ് നഷ്ടപരിഹാരം കൊടുക്കണമെന്നാണ് സിപിഎമ്മുകാർ വരെ പറയുന്നത്. പാർട്ടിക്കകത്ത് നടക്കുന്ന പല കാര്യങ്ങൾ പിണറിയി വിജയൻ അറിയുന്നില്ലെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു.പോലിസുകാരെപ്പോഴും പണക്കാരന്റെ ഭാ​ഗത്താണ് നിൽക്കുന്നത്. പാവപ്പെട്ടവന്റെ ഭാ​ഗത്ത് നിൽക്കാൻ ആരുമില്ല, വസന്ത എന്ന സ്ത്രീയുടെ ഭാ​ഗത്താണ് മൃതദേഹം അടക്കന്ന സമയത്തുപോലും പോലീസ് നിന്നതെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.