കുറച്ച് സിനിമാക്കാരാണോ രാജ്യം ആരു ഭരിക്കണം എന്നു തീരുമാനിക്കുന്നത്?

മോദി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുന്നത് എന്ത് വില കൊടുത്തും തടയുമെന്ന് സിനിമാ പ്രവർത്തകരുടെ കൂട്ടായ്മ. ആർട്ടിസ്റ്റ് യുണൈറ്റഡ് ഇന്ത്യ എന്ന വെബ് സൈറ്റിലാണ് സിനിമാ താരങ്ങളുടെ രാഷ്ട്രീയ തീരുമാനം പ്രസിദ്ധപ്പെടുത്തിയത്. 103 ഓളം നടീനടൻമാരാണ് ജോയിന്റ് സ്റ്റേറ്റ്മെൻറിൽ ഒപ്പിട്ടിരിക്കുന്നത്. 

മോദിയേ പൂട്ടാൻ 103 സിനിമാക്കാർക്ക് ആകുമോ? രാജ്യത്ത് 103 സിനിമാ കലാകാരന്മാർ ചേർന്ന് നരേന്ദ്ര മോദിക്കെതിരെ വൻ നീക്കങ്ങൾ നടത്തുന്നു എന്നാണ്‌ പുറത്തുവരുന്ന സൂചനകൾ. നരേന്ദ്ര മോദിയേ അധികാരത്തിൽ നിന്നും ഇറക്കുകയാണ്‌ ഇവരുടെ ലക്ഷ്യം. എന്നാൽ ഇവരിൽ ഒരാളും കേരളത്തിൽ നിന്നില്ല. രാജ്യത്തേ മുൻ നിര താരങ്ങളും ഇല്ല.