ഇതിന് മുമ്പും റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്, അത് വർക്ക് ഔട്ടായില്ല- അമല പോൾ

ആടുജീവിതത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് മലയാളികളുടെ പ്രിയ താരം നടി അമല പോൾ. ജ​ഗത്തിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. എന്റെ ഹൃദയം ഇപ്പോൾ സേഫ് ആണ്. നെർവസ് സിസ്റ്റം ശാന്തമായി. പക്ഷെ അതിന്റെ മുഴുവൻ ക്രെഡിറ്റ് ജ​ഗത്തിന് കൊടുക്കുന്നില്ല. ഞാനും ക്രെഡിറ്റ് എ‌ടുക്കുന്നു. കാരണം അതിന് മുമ്പുളള ഒരു യാത്ര എനിക്കുണ്ട്. റിലേഷൻഷിപ്പൊന്നും ഇല്ലാത്ത ഒരു യാത്ര. അത് തുടക്കത്തിൽ ഒരു ടഫ് ജേർണി ആയിരുന്നു. പക്ഷെ ഞാനതിലൂടെ കടന്ന് പോയി. എളുപ്പം അല്ലായിരുന്നു. പക്ഷെ എനിക്ക് അഭിമാനമുണ്ട് . ആ പാത തെരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ഞാനിവിടെ എത്തില്ല. ഒരു പക്ഷെ എനിക്കൊരു പങ്കാളി ഉണ്ടായിരുന്നിരിക്കാം. പക്ഷെ ഇത്രയും സന്തോഷം ഉണ്ടാകണമെന്നില്ല.

ഇതിന് മുമ്പും എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. അത് വർക്ക് ഔട്ടായില്ല. പക്ഷെ ജ​ഗിന്റെ കൂടെ എങ്ങനെയോ അത് വർക്ക് ഔട്ട് ആകുന്നുണ്ട്. മാനസികമായി തളർത്തിയ ഒരു പ്രൊജക്ടിനെക്കുറിച്ചും അമല സംസാരിച്ചു. ‘രഞ്ജിഷ് ഹി സഹി’ എന്ന ഹിന്ദി സീരീസ് ചെയ്തിരുന്നു. പർവീൺ ബാബിയുടെ ബയോപിക്. വല്ലാതെ ആ ക്യാരക്ടറിന് വേണ്ടി പുഷ് ചെയ്തു. എനിക്കതിന് ശേഷം തെറാപ്പിയൊക്കെ എടുക്കേണ്ടി വന്നു. മാനസികമായി ബാധിച്ചു.

അത് കഴിഞ്ഞപ്പോഴാണ് എന്റെ മാനസികാരോ​ഗ്യം വിട്ട് ഒന്നും ചെയ്യരുതെന്ന് മനസിലാക്കി. നമ്മുടെ ഇരുപതുകളുടെ തു‌ടക്കത്തിൽ എല്ലാത്തിനോടും ഭ്രാന്തായിരിക്കും. പെർഫെക്ഷനിസം നോക്കും. പയ്യെ പയ്യെ മുപ്പതുകളിലേക്ക് എത്തുമ്പോൾ പ്രയോരിറ്റികൾ മാറും. സമാധാനമുള്ള അന്തരീക്ഷത്തിൽ എന്ത് ചെയ്യാൻ പറ്റും എന്നതിലേക്ക് ഷിഫ്റ്റ് ആയി. ഇപ്പോൾ‌ എനിക്ക് കഠിനാധ്വാനം എന്നാൽ മുമ്പത്തെ പോലെയല്ലെന്നും അമല പോൾ വ്യക്തമാക്കി.