ഒരു നൈറ്റ് വരാമോ എന്ന് കമന്റ്, അമേയ മാത്യുവിന്റെ കമന്റിന് കൈയ്യടിച്ച് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമേയ മാത്യു. മോഡലിംഗിലൂടെ തുടക്കം കുറിച്ച താരം വെബ്‌സീരീസുകളിലും മലയാള സിനിമയിലും തിളങ്ങി. സോഷ്യല്‍ മീഡിയയിലും ഏറെ സജാവമാണ് അമേയ. നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലാവാറുണ്ട്. താരത്തിന്റെ ക്യാപ്ഷനുകളും വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ തന്റെ ചിത്രത്തിന് താഴെ മോശം കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അമേയ.

ഇന്‍സ്റ്റാഗ്രാമില്‍ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവച്ച് നടി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. സ്വിമ്മിങ് ഡ്രെസ്സില്‍ ഒരു കസേരയില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിനൊപ്പം അമേയ പങ്കുവച്ചു. ഈ ചിത്രത്തിന് താഴെ ‘കോണ്ടം ഉണ്ട് ഒരു നൈറ്റ് വരാമോ ‘ എന്നായിരുന്നു ഒരാളുടെ കമന്റ്.

‘നിന്റെ അപ്പനത് യൂസ് ചെയ്തിരുന്നെങ്കില്‍… സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പന് വിളിപ്പിക്കാനായിട്ട്’ എന്നാണ് കമന്റിന് അമേയ മറുപടി നല്‍കിയത്. താരത്തിന്റെ ഈ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. അതേസമയം കമന്റ് ചെയ്ത വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.