ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അമിക്കസ് ക്യൂറി.നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി.

ശബരിമലയിലെ നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് അമിക്കസ് ക്യൂറി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ അറിയിച്ചു. സ്ത്രീ പ്രവേശനം സംബന്ധിച്ച് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടരണം. ആചാരങ്ങളെ കോടതി മാനിക്കണമെന്നും ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ശബരിമലയിലെ ആചാരം ബാധിക്കില്ലെന്നും അമിക്കസ് ക്യൂറി അറിയിച്ചു.ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണങ്ങള്‍ മതവിശ്വാസത്തിന്റെ ഭാഗമാണെന്നും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും അമിക്കസ് ക്യൂറി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു. വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി ഹര്‍ജിക്കാരോട് പറഞ്ഞു. ആത്മാര്‍ത്ഥതയേയും വിശ്വാസ്യതയേയും മാത്രമേ ചോദ്യം ചെയ്യാനാകൂവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/AiTXp-dsLGM