കൊല്‍ക്കത്തയില്‍ എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇന്‍ഡിഗോ വിമാനം ഉരസി, ചിറക് പൊട്ടി വീണു

കൊല്‍ക്കത്ത. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനവും ഇന്‍ഡിഗോയും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഉരസി. ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിന്നു യാത്രക്കാര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ചെന്നൈയിലേക്ക് യാത്ര തിരിക്കാനായി കിടന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ ബിഹാറിലെ ദര്‍ഭംഗയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം ഉരസുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ചിറക് പൊട്ടി വീണു. ഇന്‍ഡിഗോ വിമാനത്തിനും കേട് സംഭവിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ 169 യാത്രക്കാരും ഇന്‍ഡിഗോ വിമാനത്തില്‍ 135 പേരും ഉണ്ടായിരുന്നു.

അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിജിസിഎ അറിയിച്ചു.