പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം

കറാച്ചി. തെഹ്‌രീകെ താലിബാൻ പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം നടത്തി. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പോലീസ് ആസ്ഥാനത്തെ ചെക്പോസ്റ്റ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്.

പോലീസ് ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തിന് സമീപത്തുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്. വൻ പാെട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണം നടത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ രംഗത്തെത്തി. കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെ പെഷവാറിലെ പള്ളിയിൽ ടിടിപി നടത്തിയ ചാവേർ ആക്രമണത്തിൽ നൂറിലധികം പേരാണ് മരിച്ചിത്.

ഇരുനൂറിലധികം പേർക്കാണ് പരിക്കേറ്റത്. പോലീസ് ആസ്ഥാനത്തിനടുത്തെ പള്ളിയിൽ നമസ്കാര സമയത്ത് പൊലീസ് വേഷത്തിൽ എത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. അതിസുരക്ഷാ മേഖലയിലെ പള്ളിയിൽ ഏർപ്പെടുത്തിയിരുന്ന ത്രിതല സുരക്ഷാ വലയം മറികടന്നാണ് ചാവേർ എത്തിയത്.