ബാലയുടെ അടുത്തേക്ക് മുൻ ഭാര്യ അമൃത സുരേഷും മകളും ഓടി എത്തി

എനിക്കെന്റെ മകളേ കാണണം എന്ന് പറഞ്ഞപ്പോൾ മകൾ മാത്രമല്ല മുൻ ഭാര്യ അമൃതയും ബാലയേ കാണാൻ ഓടി എത്തി. പിണക്കം മറന്ന് നിമിഷങ്ങൾ സ്നേഹത്തിനും മനുഷ്യത്വത്തിനും വഴി തുറക്കുകയായിരുന്നു.കൊച്ചിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാ​ര്യ അമൃത സുരേഷും മകളും സന്ദർശിച്ചപ്പോൾ ആരാധകർക്കും അതൊരു സന്തോഷമായി മാറി. എന്നാൽ അമൃതയും മകളും എത്തണം എങ്കിൽ ബാലയുടെ നില ഗുരുതരാമാണോ എന്നും ചോദ്യം ഉയരുന്നു. ബാലയേ കുടുംബക്കാർ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് എയർ ആബുലൻസിൽ മാറ്റുവാൻ ആലോചിക്കുന്നതായും വിവരങ്ങൾ വരുന്നുണ്ട്.

ഉണ്ണി മുകുന്ദനും മറ്റും വന്നപ്പോഴാണ്‌ ബാല മകളേ കാണണം എന്ന് പറഞ്ഞത്. ഉണ്ണി മുകുന്ദൻ ഈ വിവരം അമൃത സുരേഷിനെ അറിയിച്ചു. ബാലയുടെ ആരോഗ്യ നില അമൃതയോട് പങ്കുവയ്ച്ചു. എന്തൊക്കെ പിണക്കം ഉണ്ടേലും ഈ അവസരത്തിൽ ഒന്ന് മാറ്റിൻ വയ്ക്കണം എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞതായാണ്‌ അറിയുന്നത്. മകളേ കാണാൻ ആവശ്യപ്പെട്ട ബാലക്കടുത്തേക്ക് ഇതോടെ മുൻ ഭാര്യ അമൃത സുരേഷും ഓടി എത്തുകയായിരുന്നു.

കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത ആശുപത്രയിൽ എത്തിയത്. അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour’, എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കരൾരോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു.

കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില് കഴിയുന്ന നടന്‍ ബാലയെ കാണാന്‍ ഉണ്ണി മുകുന്ദന്‍ നേരത്തേ എത്തിയിരുന്നു.ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചതായും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

കരള്‍രോഗസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലാണ് ബാലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. താനും ബാലയും തമ്മില്‍ ശത്രുതയുണ്ടെന്നും പ്രതിഫലം നല്‍കിയില്ലെന്നുമുള്ള ഓണ്‍ലൈന്‍ ചാനലുകളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. “ബാല പൂര്‍ണ്ണ ബോധവാനാണ്.സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല.ഡോക്ടര്‍മാരോടും സംസാരിച്ചു. ഇപ്പോള്‍ താന്‍ ആശുപത്രിയില്‍ ബാലയ്ക്കൊപ്പം തുടരുകയാണ്.”- ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്ന് അറിയാന്‍ 24-48 മണിക്കൂറുകള്‍ വരെ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെന്നും നിര്‍മ്മാതാവ് ബാദുഷ പറഞ്ഞു. അദ്ദേഹം അബോധാവസ്ഥയിലാണെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ബാദുഷ പറഞ്ഞു.