ശ്രിയയുടെ കരച്ചിലിൽ ഞങ്ങൾ എല്ലാം വിശ്വസിച്ചു, എനിക്ക് ഇക്കാനെ വിശ്വാസമാണ്- ആദ്യ ഭാര്യ സുഹാന

അവതാരകയും ബോഡി ബിൽഡറുമായ ശ്രീയ അയ്യരും ബി​ഗ് ബോസ് ഫെയിമും ബ്ലോ​ഗറുമായ ബഷിയുമായുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയായിരുന്നു. ഞങ്ങൾ ഒരുമിച്ച് താമസിച്ചിരുന്നു എന്ന് ശ്രീയ പറയുമ്പോൾ വിവാഹിതരല്ല, എനിക്ക് രണ്ട് ഭാര്യമാരെയൊള്ളു എന്നാണ് ബഷീർ പറയുന്നത്. വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബഷീർ ബഷിന്റെ ആദ്യഭാര്യ സുഹാന.താൻ ബഷീർ ബഷിയുടെ ർഭാര്യ ആയിരുന്നു എന്ന ശ്രീയ അയ്യരുടെ അവകാശ വാദത്തിനു മറുപടിയുമായി ഒന്നാം ഭാര്യ സുഹാന രംഗത്ത്. ബഷീർ ബഷിക്കായി ഇങ്ങിനെയും ഒരു തർക്കം. എന്താണേലും ഇതിലൊ സുതാര്യത വരുത്തേണ്ടത് ഇനി നീതി പീഢമാണ്‌.

സുഹാനയുടെ വാക്കുകൾ ഇങ്ങനെ…

ശ്രീയ പ്രൊപ്പോസ് ചെയ്ത ഉൾപ്പെടെയുള്ള കാര്യങ്ങൾ എന്നോട് ബഷീർ പറഞ്ഞിരുന്നു. അന്ന് ബഷീർ ഇക്ക എന്നോട് സത്യം ചെയ്ത് പറഞ്ഞതാണ്, ശ്രീയയുമായി യാതൊരു ബന്ധവും ഇല്ല എന്നുള്ളത്. അതുകൊണ്ട് എനിക്ക് പൂർണമായും വിശ്വാസവുമാണ്. ബഷീർ ഇക്ക ഇതുവരെ യാതൊരു വിധത്തിലുള്ള തെറ്റും എന്നോട് ചെയ്തിട്ടില്ല. എന്റെ എല്ലാ സന്തോഷത്തിലും എന്നോടൊപ്പം കൂടെ നിന്നിട്ടുണ്ട്.മാഷുറയെ വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹം പോലും എന്നോടാണ് ആദ്യം ബഷീർ ഇക്ക പറഞ്ഞത്. ഞാൻ അതിനു സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങളുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകുകയാണ്. അതിനിടയിൽ അത് തകർക്കാനാണ് അവർ ശ്രമിക്കുന്നത്. ആരും ഇതിൽ ഒന്നും വീണു പോകരുത്

ശ്രിയയുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ആണ്. ഒരിക്കൽ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീയ വിളിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണ് അവർ സഹായം വേണം എന്ന് പറഞ്ഞത് അതുകൊണ്ട് തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു. വീട്ടിൽ വന്നപ്പോൾ താൻ അനുഭവിക്കേണ്ടി വന്ന പല തരത്തിലുള്ള കഥകൾ ഞങ്ങളോട് പറഞ്ഞു. എല്ലാം ഞങ്ങൾ വിശ്വസിക്കുകയും ചെയ്തു. അങ്ങനെയാണ് ട്രാപ്പിൽ ആകുന്നതെന്നും സുഹാന പറയുന്നു. ബഷീറിനെ ശ്രിയ പ്രൊപ്പോസ് ചെയ്ത കാര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ബഷീർ തന്നോട് പറഞ്ഞിരുന്നു. ശ്രിയയുടെ വീട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ആണ് തലയിൽ തട്ടമിട്ട മതം മാറി എന്നു കാണിച്ചതും, ചാനൽ പരിപാടികളിൽ പോയി പങ്കെടുത്തതും സുഹാന കൂട്ടിച്ചേർത്തു

ശ്രീയ അയ്യർ  പറഞ്ഞത്..

ഇരുപതുകളുടെ തുടക്കത്തിൽ ഉണ്ടായ പ്രണയം ആണ് എല്ലാം നശിപ്പിച്ചത് എന്നും താരം വ്യക്തമാക്കി. ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിൽ പെട്ടത് വീട്ടിൽ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി. അതൊക്കെ ഓർക്കുമ്പോൾ തന്നെ താൻ ഇന്നും ടെൻസ്ഡ് ആകും എന്നും ശ്രീയ പറയുന്നു. അയാളുടെ വീട്ടിൽ ചെന്ന് താമസിക്കേണ്ടി വന്നെന്നും, അപ്പോൾ ഒരുപാട് ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങൾ താൻ നേരിടേണ്ടി വന്നെന്നും, അവിടെ നിന്നും ഒരു വിധമാണ് ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നത് എന്നും ശ്രീയ വ്യക്തമാക്കി! സുഹൃത്തിന്റെ വീട്ടിൽ നിന്നും പിന്നെ ഒരു താമസസ്ഥലം കണ്ടെത്തിയെന്നും ശ്രീയ പറയുന്നു. കൂട്ടുകാർക്ക് മെസേജ് അയച്ച ശേഷം മരിക്കാൻ തീരുമാനിച്ചതായും ശ്രീയ വ്യക്തമാക്കി.

ക്രൂരമായ ആക്രമണത്തിനു വരെ താൻ വിധേയമായതായി ശ്രീയ അയ്യർ തുറന്ന് പറഞ്ഞു. ചാനലുകളും റിയാലിറ്റി ഷോയിലും ഒക്കെ പാടി പുകഴ്ത്തുന്ന ബഷീർ ബഷിയുടെ ശരിക്കുള്ള മുഖം ഇങ്ങിനെ ആയിരുന്നുവോ എന്നു പോലും ഇപ്പോൾ പുറത്തു വരുന്നു. പല സ്ത്രീകളുമായി ബന്ധം. ഒടുവിൽ തർക്കം. ഉപേക്ഷിക്കൽ. ആക്രമണം. പീഢനം..

ഇതെല്ലാം സത്യം എങ്കിലും തെളിവുകൾ ശ്രീയ ഹാജരാക്കിയാലും ബഷീർ ബഷിയുടെ ജീവിതം ഇനി കഷ്ടത്തിലാകും. സത്യം എന്തായാലും ഇനിയും പുറത്ത് വരാൻ ഇരിക്കുന്നതേ ഉള്ളു. ഇരുവർക്കും സത്യങ്ങൾ ഇനിയും പറയാനുണ്ടാകും. മുമ്പ് റിയാലിറ്റി ഷോയിൽ 2 ഭര്യമാർ എന്ന് ബഷീർ ബഷി പറഞ്ഞപ്പോൾ 2 അല്ല 3 ഭാര്യമാർ ഇയാൾക്ക് ഉണ്ട് എന്ന് പരക്കെ കമന്റുകൾ വന്നിരുന്നു. അതെല്ലാം ഇപ്പോൾ മറ നീക്കി തന്നെ ശ്രീയ അയ്യർ തുറന്ന് പറഞ്ഞിരിക്കുകയാണ്‌.

സോഷ്യൽ മീഡിയയിൽ ശ്രീയ അയ്യർക്കായി അനേകമാളുകളാണ്‌ രംഗത്ത് വരുന്നത്. ശ്രീയയുടെ ആളുകൾ നല്ല സപോർട്ട് അവർക്ക് നല്കുന്നു. അവരുടെ അഭിപ്രായങ്ങൾ വരുന്നത് ഇങ്ങിനെ..എന്തായാലും ബഷീർ ബഷി ഒരു പെൺകുട്ടിയുടെ പരിഗണന നല്കി ഇനി എങ്കിലും ശ്രീയ അയ്യർക്കെതിരായ സൈബർ അറ്റാക്ക് അവസാനിപ്പിക്കണം. എല്ലാം തകർത്തിട്ട് അവളേ ജീവിക്കാനും കൂടി സമ്മതിക്കില്ല എന്ന് പറഞ്ഞാൽ ഇനി ബഷീർ ബഷിയെ വിമർശകർ വെറുതേ വിടില്ല. മാത്രമല്ല ശ്രീയ അയ്യരും നിങ്ങളുടെ 2 ഭാര്യമാരെ പോലെ ജീവിക്കാൻ കൊതിക്കുന്ന പെൺകുട്ടിയാണ്‌ എന്നും ഓർക്കണം.

.