സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്; 131 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് അവകോലനയോഗത്തിനുശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 13 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് 2130 പേര്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4042 സാമ്ബിളുകള്‍ റിസള്‍ട്ട് വരാനുണ്ട്. സംസ്ഥാനത്ത് നിലവില്‍ 124 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഡിസ്ചാര്‍ജ് നിര്‍ദ്ദേശം പാലിക്കാത്ത പൊന്നാനി താലൂക്കിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കേസ് എടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ക്വാറന്റീന്‍ ലംഘിച്ച 15 പേര്‍ക്കെതിരെ കേസ് എടുത്തു. കോവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രിയെയും ഭാഗമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.