സൈ​ഗു ബേബിക്ക് പിറന്നാൾ ആശംസിച്ച് ബഷീർ ബഷിയും കുടുംബവും

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്. മഷൂറ അടുത്തിടെയാണ് അമ്മയായത്.

ആറാം പിറന്നാളാഘോഷിക്കുന്ന സൈഗുവിന് ആശംസകളുമായി ഉമ്മ സുഹാനയും ബഷീറുമെല്ലാം എത്തിയിരുന്നു. നിന്റെ സ്വപ്‌നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുക എന്നായിരുന്നു സുഹാന കുറിച്ചത്. ആറ് വയസുകാരനാണെങ്കിലും ഇപ്പോഴും എനിക്കവൻ കൊച്ചുകുഞ്ഞിനെപ്പോലെയാണെന്നായിരുന്നു ബഷീർ കുറിച്ചത്. ആരാധകരും ഇവരുടെ പോസ്റ്റിന് താഴെ സൈഗുവിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.

എല്ലാവരും ചേർന്ന് വലിയ ആഘോഷത്തോടെയാണ് സൈഗുവിന്റെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി മഷൂറയുടെ ഉമ്മയും എത്തിയിരുന്നു. സൈഗുവിന് പിറന്നാൾ സമ്മാനമായി ചെറിയ കാറാണ് ബഷീർ സമ്മാനിച്ചത്. ഇടതിന്റെ വീഡിയോകൾ അടക്കം ആരാധകരുമായി പങ്കുവച്ചിരുന്നു.

മാതൃത്വത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസിലാക്കിയത് സൈഗുവിലൂടെയാണ്. അമ്മയാവുന്നതിന് മുന്‍പേ അത്തരം കാര്യങ്ങള്‍ മനസിലാക്കിയത് സൈഗുവിലൂടെയാണ്. ഹാപ്പിയസ്റ്റ് ബര്‍ത്ത് ഡേ ക്രൈം പാര്‍ട്‌നര്‍’, എന്നായിരുന്നു മഷൂറ കുറിച്ചത്.