ഒരുമാതിരി കോലം കെട്ടലായി പോയില്ലേ എന്ന സംശയം എന്ന് സാന്ത്വനത്തിലെ സേതു, തകര്‍ത്തുവെന്ന് ആരാധകര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ബിജേഷ്. സോഷ്യല്‍ മീഡിയകളില്‍ വളരെയധികം സജീവമാണ് നടന്‍. വിശേഷങ്ങളൊക്കെ പങ്കുവെച്ച് ബിജേഷ് സോഷ്യല്‍ ലോകത്ത് എത്താറുണ്ട്. പരമ്പരയിലെ കഥാപാത്രമായ സേതു എന്ന പേരിലാണ് ബിജേഷ് കൂടുതലും അറിയപ്പെടുന്നത്. ഇപ്പോള്‍ നടന്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രസകരമായ ഒരു വീഡിയോയ്‌ക്കൊപ്പമാണ് കുറിപ്പ്.

ഓരോന്ന് പറഞ്ഞു എന്നെ കുഴിയിലിറക്കുന്നത് ഇവനാ ഈ കണ്ണന്‍ ചൂലിശ്ശേരി, കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോ വേണമത്രേ. ഒരുമാതിരി കോലം കെട്ടലായി പോയില്ലേ എന്ന സംശയം നിങ്ങളെ പോലെ എനിക്കും തോന്നിട്ടോ; എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിജേഷിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു. സംഭവം കലക്കക്കിയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

അഭിനയിക്കാനുള്ള അവസരം ലഭിച്ചത ടിക് ടോക്കിലൂടെയാണ്. കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് പ്രവര്‍ത്തിക്കാനായിരുന്നു ആഗ്രഹിച്ചത്. നാട്ടിലെ കലാമത്സരങ്ങളിലെല്ലാം മുന്നിലുണ്ടായിരുന്നു അദ്ദേഹം. നാട്ടുകാരാണ് തന്റെ കലാപരമായ കഴിവുകള്‍ ആദ്യം തിരിച്ചറിഞ്ഞത്. അവരാണ് അത് കണ്ടെത്തി പോത്സാഹിപ്പിച്ചത്. നാടകത്തിലൊക്കെ അഭിനയിച്ചിരുന്നു. പരമ്ബരയിലേക്കെത്തിയപ്പോള്‍ അതും ഗുണകരമായിരുന്നുവെന്ന് നേരത്തെ ബിജേഷ് പറഞ്ഞിരുന്നു.

എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് ബിജേഷിനുള്ളത്. താരങ്ങള്‍ക്കൊപ്പമുള്ള സൗഹൃദം പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് സീരിയലില്‍ ശിവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിനുമായുളള സൗഹൃദം പങ്കുവെച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ശിവന്‍ എന്നാണ് ബിജേഷ് പറഞ്ഞത്. നടന്‍രെ വാക്കുകള്‍ ഇങ്ങനെ.. ” എവിടെ ചെന്നാലും എല്ലാര്‍ക്കും അറിയണ്ടത് ഒന്ന് മാത്രം…’ശിവേട്ടനുമായിട്ട് എങ്ങനാ… നല്ല അടുപ്പമാണോ…?’എന്നൊക്കെയാണ്.#

അതിനുള്ള ഉത്തരം… ഈ ഫോട്ടോയില്‍ കാണുന്ന അത്രക്കും അടുപ്പം ഉണ്ട്.ഞങ്ങള് കട്ട കമ്ബനിയാണ്. സാന്ത്വനം വീട്ടിലെ first ഫ്രണ്ട് ആണ് അവന്‍. എന്നെ bijesh ബായ് എന്ന് വിളിക്കുന്ന നിങ്ങടെ ശിവേട്ടന്‍ .ശിവന്‍ മാത്രമല്ല സാന്ത്വനം വീട്ടിലെ എല്ലാരും കട്ട കമ്ബനി ആണുട്ടോ… എന്നായിരുന്നു പറഞ്ഞത്.