പൊതുവേദിയില്‍ പെണ്‍കുട്ടിയെ കണ്ട് ഹാലിളകിയ മുസലിയാര്‍ അഴിയെണ്ണും, പരാതി

മുസ്‌ളീം സമുദായ വിഭാഗമായ സമസ്തയുടെ വേദിയില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കെതിരെ ലിംഗ വിവേചനവും അയിത്താവും കാണിച്ച നടപടിക്കെതിരെ ബാലാവകാശ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി തൃശൂര്‍ സ്വദേശിയായ കുമിയൂര്‍ കെ ബാബു. ബന്ധപ്പെട്ട വീഡിയോ ഉള്‍പ്പെടെയാണ് പരാതി നല്കിയിരിക്കുന്നത്.

പത്താം ക്ലാസിലെ വിദ്യാര്‍ത്ഥിനി മാഷിത പിവി എന്ന വിദ്യാര്‍ത്ഥിയെ സാദരം ക്ഷണിക്കുന്നു. എന്ന് ഒരാള്‍ പറയുകയും കുട്ടി എത്തി ഉപഹാരം വാങ്ങുകയും ചെയ്യുന്നു. പെണ്‍കുട്ടി വന്നപ്പോള്‍ പെണ്‍കുട്ടിയെ ഇദ്ദേഹം പരസ്യമായി അപമാനിക്കുകയായിരുന്നു. പ്രകോപിതനായ അദ്ദേഹം വേദിയില്‍ വെച്ച് തന്നെയായിരുന്നു തന്റെ ഇഷ്ടക്കേട് പ്രകടമാക്കിയത്. പത്താം ക്ലാസിലെ കുട്ടിയെ ആരാ ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ചതെന്നായിരുന്നു ആദ്യം ഇ.കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞത്.

ഇനി മേലില്‍ ഇങ്ങനെ വിളിച്ചിട്ടുണ്ടേല്‍ കാട്ടിത്തരാം. അങ്ങനെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ട് വിളിക്കെണ്ട. സമസ്തയുടെ തീരുമാനം നിങ്ങള്‍ക്ക് അറിയില്ലേ. രക്ഷിതാവിനോട് വരാന്‍ പറയ്. ഞങ്ങളൊക്കെ ഇവിടെ ഇരിക്കുമ്പോള്‍ വേണ്ടാത്ത പണി ചെയ്യുവാണോ. സമസ്തയുടെ തീരുമാനം അറിയില്ലേ എന്നും പെണ്‍കുട്ടിയെ ആണോ സ്റ്റേജിലേക്ക് വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പത്താം ക്ലാസിലെ പെണ്‍കുട്ടികളെയൊന്നും സ്റ്റേജിലേക്ക് വിളിക്കണ്ടെന്നും, സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ പകരം കുട്ടിയുടെ രക്ഷിതാവിനോട് വരാന്‍ പറയൂ എന്നും അദ്ദേഹം ആവശ്യപ്പട്ടു.

സമൂഹത്തില്‍ തുല്യ നീതി പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കലും പരസ്യമായ ലിംഗ അവഹേളനവുമാണ് മുസ്‌ളീം പഢിതന്മാര്‍ വേദിയില്‍ വടത്തുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നത് എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്കെതിരായ ലിംഗ വിവേചനവും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യവുമായി ഇതിനെ കണക്കാക്കണം എന്നും പരാതിയില്‍ ഉണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ വംശീയവും ലിംഗപരവുമായ പരസ്യമായ പീഡനം നടന്നിട്ട് എന്തുകൊണ്ട് ഹൈക്കോടതി വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ നടപടി സ്വീകരിക്കുന്നില്ല. സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ ഈ വീഡിയോ ഉള്‍പെടെ അയച്ച് നല്കിയിട്ട് അവര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. പോലീസിനും സ്വമേധയാ കേസെടുത്ത് ഈ മുസ്‌ളീം മത പഢിതനെ ജാമ്യമില്ലാ വകുപ്പില്‍ ജയിലില്‍ ഇടാവുന്നതാണ്. എന്നാല്‍ പെണ്‍കുട്ടികളേ പരസ്യമായി ആക്ഷേപിച്ച ഈ നടപടിയില്‍ പോലീസും ഉരുണ്ട് കളിക്കുകയാണ്. ഈ ഘട്ടത്തിലാണ് പരാതി അയക്കുന്നത് എന്നും പരാതിക്കാരന്‍ പറയുന്നു.

വീഡിയോ സ്റ്റോറി..,