
ദുബായ്. വീടിന്റെ പാലുകാച്ചലിന് നാട്ടില്‍ പോകാനിരിക്കെ തീപിടുത്തത്തില്‍ ദമ്പതികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ റിജേഷും ജെഷിയെയുമാണ് മരിച്ചത്. 11 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മലയാളികളുടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് തീപിടുത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ടെങ്കിലും വലിയ അപകടമാണെന്ന് സംഭവിക്കുന്നതെന്ന് പ്രതീക്ഷിച്ചില്ല.
ഇന്ത്യക്കാര്‍ക്ക് പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനികളും ഇവിടെ താമസിക്കുന്നുണ്ട്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഓടിയെത്തിയത്. അപകടം എത്ര വലുതാണെന്നോ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചില്ല.