കോവിഡ് കേന്ദ്രത്തിൽ കയറിൽ തൂക്കി മദ്യം നൽകിയവർ ക്വറന്റീനിൽ, യുവാവിന് കോവിഡ്

കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്നും ഇപ്പോൾ പല വിധത്തിലുള്ള വാർത്തകൾ പുറത്ത് വരുന്നു. കോവിഡ് കേന്ദ്രത്തിലേ നിരീക്ഷണത്തിൽ ഉള്ള ആൾക്ക്   കയറു വഴി മദ്യ കുപ്പികൾ നല്കിയതും മദ്യ കുപ്പികൾ നല്കാൻ പോയ എല്ലാ കൂട്ടുകാരും ക്വാറന്റീനിൽ പോകേണ്ടിവന്നതും ഇപ്പോൾ വാർത്തയായി. കഴിഞ്ഞ ദിവസം ദുബായിൽ നിന്നെത്തി അടൂരിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന യുവാവിന് കോവിഡ് സ്ഥിതീകരിച്ചു. മദ്യപിച്ച് ബഹളമുണ്ടാക്കിയാൾക്ക് മദ്യം എത്തിച്ചു നൽകിയെന്നു സംശയിക്കുന്ന രണ്ടു പേരോട് ക്വറന്റീനിൽ പോകാൻ പൊലീസ് നിർദ്ദേശിച്ചു.

രണ്ടു ദിവസം മുമ്പ് ഇായാൾ മദ്യപിച്ച് ബഹമുണ്ടാക്കുകയും മണിക്കൂറുകളോളം മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജനപ്രതിനിധികളും പൊലീസും ചേർന്ന് അനുനയിപ്പിച്ച് പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് പരിശോധാനാ ഫലം വന്നത്.

ബൈക്കിലെത്തിയ രണ്ടുപേർ നിരീക്ഷണ കേന്ദ്രത്തിന്റെ പിന്നിലൂടെ കയറിൽ കെട്ടിയാണ് യുവാവിന് മദ്യം എത്തിച്ചു നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിന് മദ്യം നൽകിയെന്നു സംശയിക്കുന്ന രണ്ടു പേരോടാണ് പൊലീസ് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിരിക്കുന്നത്.കോവിഡ് രോഗിക്ക് കയറിലൂടെ മദ്യം കുപ്പി നല്കുകയും അതേ കുപ്പിയിൽ നിന്നും കൂട്ടുകാരും ഒന്നിച്ച് മദ്യപിക്കുകയായിരുന്നു.