ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ ഡാഡി പറഞ്ഞിട്ടുണ്ട്, അവർക്ക് ഷക്കീലയെ വേണ്ട, പണം മാത്രം മതി

സമൂഹത്തിന്റെ സദാചാര ആക്രമണങ്ങള്‍ ഏറെ നേരിടേണ്ടി വന്ന താരമാണ് ഷക്കീല. ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ് വാണിരുന്ന ഷക്കീല,സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളെ പോലും പലപ്പോഴും പിന്നിലാക്കിയിട്ടുണ്ട്. സ്വന്തം കുടുംബം പോലും തള്ളിപ്പറയപ്പെട്ട താരത്തെ ലോകം മാറിയതോടെ അംഗീകരിക്കാന്‍ സമൂഹവും തയ്യാറാവുകയായിരുന്നു.

മലയാളം മിനിസ്‌ക്രീനിൽ പോലും ഷക്കീല നിര സാന്നിധ്യമാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയില്‍ ഊര്‍മിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലും ഷക്കീല ഇപ്പോൾ എത്തുകയാണ്. തന്റെ കുടുംബത്തില്‍ നിന്നു നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സിനിമാ ലോകത്തെ ചതിക്കുഴികളെക്കുറി ച്ചുമൊക്കെ ഷക്കീല തുറന്നു പറയുന്നതായിട്ടാണ് പ്രൊമോ വീഡിയോകള്‍ വന്നിരിക്കുന്നത്.

കിന്നാരത്തുമ്പികള്‍ വരുമ്പോള്‍ താന്‍ ഗെറ്റൗട്ട് അടിക്കുകയാണ് ആദ്യം ചെയ്യുന്നതെന്നാണ് ഷക്കീല പറയുന്നത്. തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു താന്‍ സമ്പാദിച്ചിരുന്നത്. എന്നാല്‍ അതേ കുടുംബം തന്നെ അകറ്റി. തന്റെ ചേച്ചി പോലും തന്നെ അകറ്റിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. വീട്ടില്‍ പൈസ വച്ചാല്‍ ഇന്‍കം ടാക്‌സ് കൊണ്ടു പോകും എന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ച് അവര്‍ പൈസയൊക്കെ കൊണ്ടു പോയെന്നും താരം ബന്ധുക്കളെക്കുറിച്ചായി പറയുന്നു.

ഡാഡി തന്നെ അടിച്ചതിനെക്കുറിച്ച് ഷക്കീല സംസാരിക്കുന്നുണ്ട്. ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ തന്നോട് പറഞ്ഞു. ഷക്കീല പറയുന്നു. അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചാല്‍ പോലും കരച്ചില്‍ വരും – ഷക്കീല പറയുന്നു. പിന്നാലെ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ചും ഷക്കീല പറയുന്നുണ്ട്. ഒരേ സിനിമ തന്നെ പക്ഷെ രണ്ട് ഗെറ്റപ്പാണെന്ന് പറയും. ഒരു ഗെറ്റപ്പ് ഷോട്ട്‌സൊക്കെ ധരിച്ചുള്ളതായിരിക്കും. മറ്റേതില്‍ സാരിയായിരിക്കുമെന്നാണ് ഷക്കീല പറയുന്നത്. ഇതൊക്കെ ചെയ്ത സംവിധായകര്‍ ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് കാണുന്നുണ്ടാവും – ഷക്കീല പറഞ്ഞു.

ജീവിതത്തില്‍ ഫുഡ് ഇല്ലെങ്കിലും ജീവിക്കാം പക്ഷെ പ്രണയമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ പറ്റില്ലെന്നും ഷക്കീല പറയുന്നു. പിന്നാലെ മറ്റൊരു പ്രൊമോ വീഡിയോയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകളും ഷക്കീല പങ്കുവെക്കുന്നു. മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഷക്കീലയായി തന്നെയായിരുന്നു താരം അഭിനയിക്കുന്നത്. മോഹന്‍ലാലിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം ലെജന്റ് ആണെന്നും ഷക്കീല പറഞ്ഞിരിക്കുന്നു.

ഛോട്ടാ മുംബൈയില്‍ മോഹന്‍ലാല്‍ തന്നോട് ഞാന്‍ കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ടെന്നും മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ടെന്നും പറയുന്ന ഡയലോഗ് കേട്ടതും താന്‍ തലയില്‍ കൈ വച്ച് ആ ഡയലോഗ് വേണ്ട സാര്‍ എന്ന് പറഞ്ഞതിനെക്കുറി ച്ചൊക്കെ ഷക്കീല മനസ് തുറക്കുന്നതായിട്ടാണ് പ്രൊമോ വീഡിയോയിൽ ഉള്ളത്. മോഹന്‍ലാലിന്റെ ചിത്രത്തില്‍ ഷക്കീലയായി തന്നെ അഭിനയിക്കാന്‍ സാധിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഷക്കീല പറയുന്നു.