​ഗ്ലാമറസ് ലുക്കിൽ മഞ്ജു പിള്ളയുടെ മകൾ, ആളെ മനസിലാകുന്നില്ലെന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറു പ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരമാണ് മഞ്ജു നടത്തുന്നത്.

മലയാളത്തിലെ ഒട്ടുമിക്ക താരപുത്രിമാർക്കും പുത്രന്മാർക്കും ആരാധകരുണ്ട്. മമ്മൂട്ടി, മോഹൻലാൽ അടക്കം ഒട്ടുമിക്ക മലയാള താരങ്ങളുടെ മക്കളും സിനിമയിലേക്ക് അരങ്ങേറിയിട്ടുണ്ട്. അത്തരത്തിൽ ഭാവിയിൽ അഭിനയത്തിലേക്ക് വരുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ഒരാളാണ് ദയ സുജിത്ത്. എന്നാൽ അഭിനയ മോഹമുണ്ടോ എന്നതിനെ കുറിച്ചൊന്നും മഞ്ജു പിള്ള ഇതുവരെ ദയയോട് ചോദിച്ചിട്ടില്ല. മോഡലിങ്ങ് രംഗത്ത് സജീവമാണ് ദയ സുജിത്ത്. താരപുത്രി ഇപ്പോൾ ഇറ്റിലിയിൽ പഠിക്കുകയാണ്.

ഇരുപതുകാരിയായ ദയ പങ്കുവെച്ച ഏറ്റവും പുതിയ ​ഗ്ലാമറസ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. സ്ട്രീറ്റിൽ ബ്ലാക്ക് ഔട്ട് ഫിറ്റിൽ ബോൾഡായി നിൽക്കുന്ന ദയയാണ് ചിത്രങ്ങളിലുള്ളത്. മലയാളത്തിൽ ഇത്രയും ബോൾഡും ബ്യൂട്ടിഫുള്ളും ഗ്ലാമറസുമായ മറ്റൊരു താരപുത്രിയില്ല എന്നാണ് കമന്റ് ബോക്‌സിൽ ആരാധകർ കുറിക്കുന്നത്.

ഇന്റർനാഷണൽ ലെവലിലുള്ള ലുക്കിലാണ് ഒട്ടുമിക്കപ്പോളും ദയ പ്രത്യക്ഷപ്പെടാറുള്ളത്. ഇതിന് മുമ്പ് ബ്ലാക്ക് ഔട്ട്ഫിറ്റിൽ ​ഗ്ലാമറസായി നിൽക്കുന്ന ദയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. രണ്ട് ബ്ലാക്ക് ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് ദയ അന്ന് പങ്കുവെച്ചത്. ഫുൾ ലെങ്ത്ത് ബ്ലാക്ക് കോട്ടിലായിരുന്നു ആദ്യത്തെ ചിത്രങ്ങൾ.