ബിജെപിയിൽ ചേരാൻ നിർദ്ദേശിച്ചത് മുസ്ലീം പണ്ഡിതർ, ദേവനും പാർട്ടിയും ബിജെപിയിൽ

സിനിമാ നടൻ ദേവൻ ബിജെപിയിൽ ചേർന്നു. എല്ലാവരേയും അതിശയപ്പെടുത്തി ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന ചടങ്ങിൽ അമിത്ഷാ എത്തിയപോൾ തിരുവന്തപുരത്തേ വേദിയിൽ വയ്ച്ച് തന്നെ നടനും തന്റെ പാർട്ടിയും ബിജെപിയിൽ ലയിക്കുകയായിരുന്നു. നവ കേരള പീപ്പിൾ പാർട്ടി എന്ന സ്വന്തം പാർട്ടിയുമായി ദേവൻ നേരത്തെ തന്നെ രാഷ്ട്രീയരംഗത്ത് സജീവമായിരുന്നു.

പ്രഖ്യാപനത്തിന് ശേഷം വൈകാരിക പ്രസംഗവും ദേവൻ നടത്തി.17 വർഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളർത്തി കൊണ്ടു വന്ന പാർട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവൻ പറഞ്ഞു. സിനിമയിൽ വന്ന ശേഷം രാഷ്ട്രീയത്തിൽ വന്ന ആളല്ല താൻ എന്നും കോളേജ് കാലം തൊട്ടേ താൻ കെ.എസ്.യു പ്രവർത്തകനായിരുന്നുവെന്നും ദേവൻ പറഞ്ഞു.

വളരെ സന്തോഷകരമായ നിമിഷമാണിത്​. കോൺഗ്രസിനോട്​ വിടപറഞ്ഞ് 2004ലാണ്​ ഞാൻ കേരള പീപ്പിൾസ്​ പാർട്ടിക്ക്​ ജന്മം കൊടുത്തത്​. മകളെപ്പോലെ വലുതാക്കിയ പാർട്ടിക്ക്​ 17 വയസ്സായി. ഇപ്പോൾ മകളെ ബി.ജെ.പിയിൽ ലയിപ്പിക്കുകയാണ്​. ​രണ്ട്​ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ന്യൂനപക്ഷങ്ങളുമായി ഒരുപാട്​ ബന്ധമുള്ളയാളാണ്​ ഞാൻ. മുസ്ലിം പണ്ഡിതരോട്​ ചർച്ച ചെയ്തപ്പോൾ പറഞ്ഞത്​ എൻറെ പരിചയം നാടിന്​ ഉപയോഗിക്കാനായി ബി.ജെ.പിയിൽ ചേരണമെന്നാണ്​. ഞാൻ ചർച്ച ചെയ്ത ആറു ബിഷപ്പുമാരും പറഞ്ഞത്​ ഇതുതന്നെയാണ്​. അതിൻറെ വെളിച്ചത്തിലാണ്​ ഇങ്ങനൊരു നീക്കം. ഈ നിമിഷം മുതൽ ഞാൻ ബി.ജെ.പിയോടൊപ്പമുണ്ടാകും

കൂടാതെ ശംഖു മുഖത്ത് നടന്ന സമാപന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷനുമായ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണൻ തുടങ്ങിയവരും അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നതിന്റെ ആവേശത്തിലാണ് അണികൾ.