തോമസ് ഐസകിനെ പൊക്കാൻ ഇഡി, തോമസ് ഐസക് ജയിലിലേക്ക്, കേരളത്തെ കടത്തിൽ മുക്കിയ ചതിയൻ

കിഫ്ബിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം കേരള സർക്കാരിനെ പിടിച്ചുലയ്ക്കുകയാണ്. കേസിൽ ഇഡി മുൻ ധനകാര്യ മന്ത്രി തോമസ് ഐസകിന് നോട്ടീസ് നൽകിയിരിക്കുകയാണ്. 2019 ൽ കിഫ്ബി ലണ്ടൻ സ്റ്റോക് എക്സെഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടി സമാഹരിച്ചിരുന്നു.

ഇതിന്റെ പലിശ 9.72 ശതമാനമാണ്. ഇത് ഒരു സംസ്ഥാനം മറ്റൊരു രാജ്യത്ത് നിന്നും കടം എടുക്കുമ്പോൾ വലിയ തോതിലുള്ള പലിശ നിരക്കാണ്. റിസർവ് ബാങ്കിന്റെ എല്ലാ വിതനിയമങ്ങൾക്കും എതിരായിട്ടുള്ള പലിശ നിരക്കാണ്. ഇത് കേരള സംസ്ഥാനത്തെ കടക്കെണിയിലാക്കിയതിന്റെ പ്രധാന കാരണക്കാരൻ കൂടിയാണ് കിഫ്ബി.

കിട്ടുന്നിടത്ത് നിന്നും കൊള്ളപലിശയ്ക്ക് കടം വാങ്ങുന്നു. ഇതിന് മലയാളിയെയും കേരളത്തെയും പണയവസ്തുവായി നൽകുന്നു. കിഫ്ബി ചെയ്തത് ഇതാണ്. കേരളത്തിന് പുറത്തു നിന്നും 9.72 ശതമാനം പലിശയ്ക്ക് കടം വാങ്ങി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വലിയ കടം വരുത്തിവെച്ചു. ഇതിന്റെ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുൻ ധനമന്ത്രി തോമസ് ഐസകാണ്. പലിശനിരക്ക് കൂടുതലാണെന്നാതാണ് വലിയ കാരണം.