വാദിയായ സിസ്റ്ററിനുവേണ്ടി മഹിളാ അസോസിയേഷനുകളോ, വനിതാ കമ്മിഷനുകളോ പുരോഗമന വാദികളോ പ്രതികരിച്ചു കണ്ടില്ല

ഇവ ശങ്കർ

ഇവിടെ സത്യമല്ല ജയിച്ചത്‌, കുറ്റം ചെയ്തവൻ ശിക്ഷിക്ക പെട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഈ കോടതി വിധി മറ്റുള്ളവർക്ക് ഇനിയും പ്രചോദനമായി ഒതുങ്ങി. ഇപ്പോൾ നിയമത്തിലെ പഴുതുകളും മറ്റും ഉന്നതർക്കും പണമുള്ളവർക്കും അനുകൂലമാണ്, പാവപെട്ടവനെ ശിക്ഷിക്കും. ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ സാധാരണ ജനങ്ങൾക്ക്‌ ജുഡീഷ്യറിയിലുള്ള നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കാൻ കോടതി വ്യവസ്ഥകൾ വിമർശിക്കപ്പെടേണ്ടതുണ്ട്. ഇവിടുത്തെ നീതി രാഷ്ട്രീയ സ്വാധീനവും, കള്ള രാഷ്ട്രീയവും പണ കൊഴുപ്പിൽ മുങ്ങി കുളിച്ചവർക്കാണ്. `പാവങ്ങൾക്കു നീതി ശരിക്കും നഷ്ടപെടുന്നു.സത്യത്തിൽ ആരെയാണ് ജനങ്ങൾ ഇനി വിശ്വസിക്കേണ്ടത്?

ഇപ്പോൾ അവർ പണം എറിഞ്ഞു അനൂകുല വിധി നേടി.വാദി യായ സിസ്റ്റർനു ഇവിടെ എന്ത് സുരക്ഷയാണ് ഉള്ളത്. ചിലപ്പോൾ നാളെ അവർ സിസ്റ്റർ അഭയെ പോലെ അവരെയും വക വരുത്തിയേക്കാം. ഒരു സ്ത്രീയായ അവർക്കുവേണ്ടി മഹിളാ അസോസിയേഷനുകളോ, വനിതാ കമ്മിഷനുകളോ പുരോഗമന വാദികളോ പോലും സംസാരിക്കുന്നതായി കണ്ടില്ല. ഇത്രത്തോളം അധഃപതിച്ചു പോയോ നമ്മുടെ നീതി നിയമങ്ങളും വനിതാ കമ്മിഷനുമൊക്കെ..

പണവും, സ്വാധീനവുമുപയോഗിച്ച് ഇത്തരം കുറ്റവാളികൾ രക്ഷപെടുമ്പോൾ ചിലരുടെയെങ്കിലും ഉള്ളിൽ ഇതുപോലുള്ള കുറ്റം ചെയ്യാനുള്ള പ്രേരണ കൂടി വരും,ഇതൊക്കെ കണ്ടു മടുക്കുന്ന ജനത ഇവിടുത്തെ നിയമവും കോടതിയും കാറ്റിൽ പറത്തും, സ്വയം നീതി നടപ്പാക്കും. അങ്ങനെ ഒരു അവസ്ഥ വന്നാൽ കോടതിക്കോ നിയമത്തിനോ ഒന്നും ചെയ്യാനാവില്ല.