കേരളത്തെ വിഴുങ്ങാൻ മഹാദുരന്തങ്ങൾ, കൃഷി ഉപേക്ഷിച്ച് മലയാളികൾ

കേരളത്തിൽ കർഷകർ അനുഭവിക്കുന്നത് വൻ ദുരന്തം കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന, നാണ്യ വിളകൾക്ക് വൻ തോതിൽ വിലയിടിഞ്ഞിരിക്കുകയാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് വൻ തോതിൽ വിലവർദ്ധിച്ചിട്ടുമുണ്ട്. ഏറ്റവുമധിതം കൃഷി നടക്കുന്ന ഇടുക്കിയിൽ കർഷകർ കൃഷി അവസാനിപ്പിക്കേണ്ട സ്ഥിതിയാണ്. കഷ്ടപ്പെട്ട പണിയെടുക്കുന്ന കർഷകരെ ചൂഷണം ചെയ്യുകയാണ് ഇടനിലക്കാർ വിലയുടെ 75% അവർക്കാണ് കിട്ടുന്നത്

സംസ്ഥാന സർക്കാരിന്റെ ഭാ​ഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. പല പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കുന്നില്ല. കാർഷിക ഉൽപ്പന്നങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയ്യാറായാൽ മാത്രമേ കൃഷിക്കാർക്ക് പ്രയോജനം ഉണ്ടാകുവൊള്ളൂ… ഇല്ലെങ്കിൽ കേരളത്തിന്റെ പരമ്പരാ​ഗത ഉൽപ്പന്നങ്ങൾ പോലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇരക്കുമതി ചെയ്യേണ്ടി വരും