ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍. ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീര മൃത്യു. ജമ്മു കശ്മീരിലെ രജൗറിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഓഫിസര്‍ റാങ്കിലുള്ള രണ്ട് പേരുള്‍പ്പെടെയാണ് മരിച്ചത്. കാലക്കോട്ട് വനത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.

സ്ഥലത്ത് ഭീകരരുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം എത്തുന്നത്. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പോലീസും സംയുക്തമായിട്ടാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം രജൗറി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞയാഴ്ച കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ലഷ്‌കര്‍ ഭീകരരാണ് കൊല്ലപ്പെട്ടത്.