ഗവർണ്ണർ ആനന്ദബോസിനു പ്രധാനമന്ത്രിയുടെ പിറന്നാൾ സമ്മാനം

മലയാളികൂടിയായ പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ സി.വി ആനന്ദബോസിനു ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണ ഗവർണ്ണർമാർക്ക് ലഭിക്കാത്ത പ്രധാനമന്ത്രിയുടെ ജന്മദിന സന്ദേശം ഇത്തരത്തിൽ അപൂർവ്വമാണ്‌. ഗവർണർ ആനന്ദബോസിനു അയച്ച വ്യക്തിഗത സന്ദേശത്തിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഡോ. സി.വി. ആനന്ദ ബോസിന് ഊഷ്മളമായ ജന്മദിനാശംസകൾ നേർന്നു.

”ഡോ സി വി ആനന്ദബോസിന്റെ പൊതുജീവിതം ഇന്ത്യക്ക് മുഴുവൽ മുതൽ കൂട്ടാണ്‌  വിപുലമായ അനുഭവ സമ്പത്തിന്റെ ഉടമയാണ്‌ താങ്കൾ.പൊതുക്ഷേമത്തിനും രാഷ്ട്രസേവനത്തിനും വേണ്ടിയുള്ള നിങ്ങളുടെ സമർപ്പണത്തോടെ നിങ്ങൾ സ്ഥാപിച്ച മാനദണ്ഡങ്ങൾ സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിന് സഹായിക്കും. നിങ്ങളുടെ മാർഗനിർദേശത്തിന് കീഴിൽ സംസ്ഥാനവും രാജ്യവും വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുന്നത് തുടരട്ടെ” – നരേന്ദ്ര മോദി 

മോദിയും ആനന്ദബോസും തമ്മിൽ ഉള്ള ബന്ധം വർഷങ്ങൾ നീണ്ടതാണ്‌. ഗവർണ്ണർ ആകുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ താമസം ദില്ലിയിൽ ആയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിരവധി ജനക്ഷേമ പദ്ധതികളുടെ മാസ്റ്റർ പ്ളാൻ തയ്യാറാക്കിയതിൽ ആനന്ദബോസിനു ഒരു പങ്കുണ്ട്. മാത്രമല്ല കേന്ദ്ര തൊഴിലാളി ഏകാംഗ കമ്മീഷൻ, കേന്ദ്ര സർക്കാരിന്റെ ദൂതനായി പല സംസ്ഥാനങ്ങളിലും യാത്രകൾ എല്ലാം ആനന്ദബോസ് നടത്തിയിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ഏറ്റവും വിശ്വസ്തനായ മലയാളി സുഹൃത്ത് കൂടിയാണ്‌ ആനന്ദബോസ്

മുമ്പ് ആനന്ദബോസ് അദ്ദേഹത്തിന്റെ ഭാര്യയുടെ ജന്മദിനം ആഘോഷിച്ചത് രോഗികൾക്ക് ഒപ്പം ആയിരുന്നു. ഡെങ്കിരോഗനിവാരണത്തിനായി പശ്ചിമബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് തന്റെ ഒരു മാസത്തെ ശമ്പളം അന്ന് സംഭാവന ചെയ്തിരുന്നു.