കുറേ അധികം കഥാപാത്രങ്ങള്‍ ചെയ്തു, സംതൃപ്തി തന്നവ വിരലില്‍ എണ്ണാവുന്നവ മാത്രം, ഹരീഷ് കണാരന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഹരീഷ് കണാരന്‍. കോമഡി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരമാണ് അദ്ദേഹം.നിരവധി കഷ്ടപ്പാടുകള്‍ സഹിത്താണ് ഹരീഷ് സിനിമയില്‍ എത്തിയത്. പെയിന്റിംഗ്, ഇലകട്രീഷ്യന്‍, കല്‍പ്പണി, തിയറ്റര്‍ ഓപ്പറേറ്റര്‍,ഓട്ടോ ഡ്രൈവര്‍ എന്നി പലതരം ജോലികള്‍ ചെയ്ത് ജീവിതത്തോട് മല്ലിട്ടശേഷമാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഇതിനിടയിലാണ് പഠിക്കണമെന്ന മോഹം മനസ്സിലെത്തിയത്. അങ്ങനെ കോഴിക്കോട് പെരുമണ്ണയിലെ ടാഗോര്‍ ട്യൂഷന്‍ സെന്ററിലെത്തി.പിന്നീടാണ് മിമിക്രിയിലേക്ക് തിരിയുന്നത്. ഇപ്പോള്‍ സിനിമയില്‍ കുറേ അധികം കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും സംതൃപ്തി തന്നവ വിരലില്‍ എണ്ണാവുന്നവയേ ഉള്ളു എന്ന് പറയുകയാണ് ഹരീഷ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കഥാപാത്രങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചത്.

ഹരീഷിന്റെ വാക്കുകള്‍ ഇങ്ങനെ, സിനിമയില്‍ കുറേ അധികം കഥാപാത്രങ്ങള്‍ ചെയ്തുവെങ്കിലും സംതൃപ്തി തന്നവ വിരലില്‍ എണ്ണാവുന്നവയേ ഉള്ളു. രക്ഷാധികാരി ബൈജുവിലെ വിനീത്,പുത്തന്‍പണത്തിലെ ചന്ദ്രു എന്നിവ ആ ഗണത്തില്‍ എടുത്തുപറയാന്‍ തോന്നുന്നവയാണ്.സ്ഥിരം കോഴിക്കോടന്‍ ഭാഷാശൈലിയില്‍നിന്ന് വ്യത്യസ്തമായി പുത്തന്‍പണത്തില്‍ കാസര്‍കോടന്‍ ഭാഷയാണ് ഉപയോഗിച്ചത്. കാലത്തിനനുസരിച്ച് ശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാറുണ്ട്.ഇപ്പോള്‍ പക്കാ കോഴിക്കോടന്‍ ശൈലിമാറ്റി എല്ലാവര്‍ക്കും മനസ്സിലാകുന്ന ഭാഷ സംഭാഷണത്തില്‍ കൊടുക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

നേരത്തെ കോഴിക്കോട് വെച്ച് ഭാര്യയെ കണ്ടതും പ്രണയത്തിലായതിനെയും ഒക്കെ കുറിച്ച് ഹരീഷ് കണാരന്‍ തുറന്ന് പറഞ്ഞിരുന്നു. ഗായികയായ സന്ധ്യയാണ് ഹരീഷിന്റെ ഭാര്യ. ഹരീഷിന്റെ വാക്കുകള്‍,-സന്ധ്യ കോഴിക്കോട് ടൂഷന് വന്നതായിരുന്നു. ആദ്യ കാഴ്ചയില്‍ എനിക്കവളെ ഇഷ്ടമായി. അഞ്ചാറ് മാസം പുറകെ നടന്നു. പഠിത്തം നടന്നില്ല. കട്ട പ്രേമം. പത്ത് വര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. രണ്ടും കല്‍പ്പിച്ചായിരുന്നു ഞാന്‍. ഒന്നുകില്‍ എസ്എസ്എല്‍സി ജയിക്കണം. അല്ലെങ്കില്‍ സന്ധ്യയെ കെട്ടണം. അതായിരുന്നു എന്റെ ലക്ഷ്യം. നിറവേറ്റിയത് രണ്ടാമത്തേത് മാത്രം മിമിക്രി അവതരിപ്പിച്ച് നടപ്പാണ്. സീസണ്‍ സമയത്ത് മാസത്തില്‍ അഞ്ചെട്ട് പ്രോഗ്രാം കാണും. സീസണ്‍ കഴിഞ്ഞാല്‍ പെയിന്റിംഗിന് പോകും. മിമിക്രി പ്രോഗ്രാം ഒന്നുകൂടി പ്രൊഫഷണലായി.മാസത്തില്‍ മുപ്പത് പരിപാടികള്‍ ചെയ്തു തുടങ്ങിയ സമയത്താണ് വിവാഹം കഴിക്കുന്നത്.ആ സമയത്ത് സീസണ്‍ കഴിഞ്ഞാല്‍ സന്ധ്യയുടെ വരുമാനം കൊണ്ടാണ് ജീവിച്ചത്.ചെറുപ്പത്തില്‍ അച്ഛന്റെ കൂടെയാണ് സിനിമകാണാന്‍ പോയിക്കൊണ്ടിരുന്നത്.പത്താംക്ലാസ് മുതല്‍ ഒറ്റയ്ക്ക് സിനിമകാണാന്‍ പോകാന്‍ ആരംഭിച്ചു. ദിലീപേട്ടന്റെ സിനിമകളാണ് കൂടുതല്‍ കണ്ടത് അതുമൂലം ഞാന്‍ ദിലീപേട്ടന്റെ വലിയ ആരാധകനായി.ദിലീപ്,നാദിര്‍ഷാ,ജയറാം തുടങ്ങിയവരുടെ ഓഡിയോ കാസറ്റ് കേട്ട് അതേപോലെ അനുകരിക്കുകയായിരുന്നു പതിവ്.ദേവരാജന്‍ എന്ന കൂട്ടുകാരനും ഞാനും ചേര്‍ന്നായിരുന്നു പരിപാടി അവതരിപ്പിച്ചത് ഹരീഷ് പറഞ്ഞു.