സർക്കാരിനും പോലിസിനും വൻ തിരിച്ചടി, പിസി ജോർജിന് ജാമ്യം

പി സി ജോർജിനു ജാമ്യം ജാമ്യമില്ലാ കേസിൽ പി സി ജോർജിന്റെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരും കേരളാ പോലീസിനും നാണക്കേട്. സർക്കാരിനും പോലിസിനും വൻ തിരിച്ചടിയാണ് പിസി ജോർജിന് ജാമ്യം അനുവദിച്ചതിലൂടെയുണ്ടായിരിക്കുന്നത്. സംഭവത്തിൽ‌ വൻ ട്വിസ്റ്റാണ് ഉണ്ടായിരിക്കുന്നത്. പി സി യെ ജയിലിൽ അടക്കണം എന്ന ആവശ്യം ഉന്നയിച്ച് പിണറായിക്ക് പിന്നിലും നിഴലായും നിന്ന് സംസാരിച്ച രമേശ് ചെന്നിത്തല, വി ഡി സതീശൻ, യു ഡി എഫ് നേതാക്കൾ എന്നിവർക്കെല്ലാം കോടതിയുടെ അട്ടിമറി നടപടി കനത്ത് പ്രഹരവും ചുട്ട അടിയുമായി.

മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജ് വിജയാളിയേ പോലെ ഇതാ പുറത്തേക്ക് വരികയാണ്‌. ഇന്ന് പുലർച്ചെ 5 മണിക്ക് പോലീസ് ഭീകരനെ പിടിക്കുന്ന പോലെ വീട്ടിൽ ചാടി കയറി പിടിച്ച് ജയിലിൽ അടക്കാൻ ശ്രമിച്ച നീക്കങ്ങൾ എല്ലാം ചീറ്റി പോയിരിക്കുന്നു. ഇത്ര വൻ നാണക്കേട് കേരളാ പോലീസിനില്ല. വിവാദപ്രതികരണങ്ങൾ പാടില്ല എന്നി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്ന് പി.സി. ജോർജ് പറഞ്ഞു.മാത്രമല്ല റിമാന്റ് ചെയ്യണം അന്ന ആവശ്യം ഉന്നയിച്ച പോലീസിന്റെ വാദങ്ങൾ എല്ലാം കോടതി തള്ളി കളഞ്ഞു.ഇതോടെ വൻ ട്വിസ്റ്റാണ്‌ ഉണ്ടായിരിക്കുന്നത്. പി സിക്കെതിരേ ഉന്നയിച്ച ജാമ്യമില്ലാ കേസിന്റെ മുന ആദ്യ ഘട്ടത്തിൽ തന്നെ ഒടിഞ്ഞിരിക്കുന്നു എന്ന് വേണം അനുമാനിക്കാൻ. റൻസാന്റെ തലേന്നുള്ള ഈ നടപടി തീർത്തും പ്ളാൻ ആയിരുന്നു. ഇന്നും നാളെയും കോടതി അവധിയായാൽ പി സിയെ ഏറെ ദിവസം ജയിലിൽ ഇടാം എന്ന മോഹവും തകർന്നടിഞ്ഞു. ശരിക്കും പൂഞ്ഞാർ സിംഹത്തേ കള്ളനേ പോലെയും കൊലയാളിയേ പോലെയുമൊക്കെ അറസ്റ്റ് ചെയ്തു എങ്കിൽ പി സി ജോർജ്ജ് പൂഞ്ഞാർ രാജാവായി തന്നെ തിരികെ തന്റെ നാട്ടിലേക്ക് കൈവിലങ്ങുകൾ ഇല്ലാതെ തന്നെ മടങ്ങി എത്തുന്നു

കേരളത്തിൽ വൻ രാഷ്ട്രീയ കൊലാഹലം എന്നും ഉയർത്തുന്ന പി സി ജോർജിന്റെ പ്രസംഗം ഇപ്പോൾ ഈ ഒരു അവസരത്തിൽ മാത്രമാണ്‌ നടപടിയിലേക്ക് നീങ്ങുന്നതും തുടർന്ന് കേരളാ രാഷ്ട്രീയം ഇളകി മറിയുന്നതും. രാഷ്ട്രീയ കൊലാഹലം  തളർന്ന് കിതയ്ച്ച് നില്ക്കുന്ന പി സി ജോർജിന്റെ പാർട്ടിക്ക് പുതിയ ജീവ രക്തം പമ്പ് ചെയ്യുന്നതിനു തുല്യമായിരിക്കും. വീണ്ടും പി സി ജോർജും അദ്ദേഹം ഉന്നയിക്കുന്ന കാര്യവും കേരളമാകെ കൊടുങ്കാറ്റ് പോലെ ചർച്ച ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് പൊതു സമൂഹം രണ്ട് തട്ടിൽ നിന്നാണ്‌ ഇതിനേ കാണുന്നത്. പോലീസ് നടപടിക്കെതിരേ വൻ വികാരം ഉണ്ടാകുന്നു. വലിയ പ്രതികരണം വരുന്നു. അതോടൊപ്പം തന്നെ പിണറായി വിജയന്റെ നടപടിക്ക് ഒപ്പം സമ്പൂർണ്ണ പിന്തുണയുമായി യു ഡി എഫും രംഗത്ത് വന്നിരിക്കുന്നു.

പി സി ജോർജിന്റെ അറസ്റ്റ് ഉയർത്തുന്ന ചില കാര്യങ്ങൾ ഉണ്ട്. മുമ്പ് ശബരിമല സമയത്ത് ഹൈന്ദവ നിന്ദയും അയ്യപ്പ നിന്ദയും ശബരിമല തന്ത്രിമാരേയും അപമാനിച്ചവർ മന്ത്രിമാർ തന്നെയാണ്‌. അന്ന ആയിര കണക്കിനു പ്രൊഫൈലുകളിൽ നിന്നും അയ്യപ്പ നിന്ദ ഉണ്ടായി..അയ്യപ്പ നിന്ദയും മത നിന്ദയും ആരോപിച്ച് എത്രപേർക്കെതിരേ നടപടി ഉണ്ടായി. ക്രിസ്ത്യൻ വിഭാഗത്തിനെതിരേ വർഗീയ പ്രചാരണവും വർഗീയ വിഷവും ചീറ്റുന്ന എത്ര പേർകെതിരേ നടപടി ഉണ്ടായി..കേരളത്തിൽ മത നിന്ദ ഒരു വിഭാഗത്തേ മാത്രം വിമർശിച്ചാലോ ആക്ഷേപിച്ചാലോ ഉള്ളോ എന്ന വലിയ ചോദ്യം ഈ സർക്കാരിന്റെ മുന്നിലേക്ക് ഇപോൾ ജനം ഉന്നയിക്കുകയാണ്‌