കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓണത്തിന് പട്ടിണി കിടക്കരുതെന്ന് ഹൈക്കോടതി

കൊച്ചി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓണത്തിന് പട്ടിണി കിടക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് നല്‍കാനുള്ള ജൂലൈമാസത്തിലെ ശമ്പളം പൂര്‍ണമായും ഓണത്തിന് മുമ്പ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജൂലൈയിലെ പെന്‍ഷന്‍ വിതരണം ഉടന്‍ ചെയ്യണം.

ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം കെഎസ്ആര്‍ടിസിക്കാണെന്നും ഹൈക്കോടതി പറഞ്ഞു. 130 കോടി രൂപ സര്‍ക്കാര്‍ നല്‍കാതിയാല്‍ രണ്ടുമാസത്തെ മൊത്തം ശമ്പളവും നല്‍കാനാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. അതേസമം കേസ് ഓഗസ്റ്റ് 21ലേക്ക് ഹൈക്കോടതി മാറ്റി.