പോക്സോ, റേപ്പ് കേസിൽ വധശിക്ഷ,രാജ്യത്തിനെതിരേ നീങ്ങിയാൽ ജീവ പര്യന്തം ക്രിമിനലുകളേ സംഹരിക്കുന്ന പുതിയ ഭാരതീയ ന്യായ സംഹിത

അഡ്വ ആർ സുരേഷ് കുമാർ പുതിയ ഇന്ത്യൻ ക്രിമിനൽ നിയമത്തിന്റെ വിശദാംശങ്ങൾ..നിരപരാധികൾക്ക് ആഹ്ളാദവും കുറ്റവാളികൾക്ക് കൂട്ട കരച്ചിലും എന്ന രീതിയിൽ ആണ്‌ ചുരുക്കം.ക്രിമിനലുകളും ഗുണ്ടകളും ഇനി കഴുമരത്തിലേക്കോ ജീവിത കാലം മുഴുവൻ ജയിലേക്കോ പോകും എന്ന് ഉറപ്പ്. ക്രിമിനൽ നിയമം നടപ്പാക്കുന്നതിൽ കർശനമായ രാജ്യം ആയി ഇന്ത്യയേ മാറ്റുവാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചു. ഇനി മുതൽ കൂട്ട ബലാൽസംഗം നടത്തുന്ന എല്ലാ പ്രതികളേയും തൂക്കി കൊല്ലും. ജീവ പര്യന്തം എന്നാൽ നമ്മുടെ നാട്ടിലെ പാർട്ടിക്കാർക്ക് പരോൾ നല്കി ഇറക്കി വിടുന്ന ഉടായിപ്പ് ഇനി നടക്കില്ല. പരോൾ ഇല്ലാതെ ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കണം.

  • പോക്സോക്ക് വധ ശിക്ഷ
  • കൂട്ട ബലാൽസംഗത്തിനു വധശിക്ഷ
  • രാജ്യത്തിനെതിരേ പ്രവർത്തിക്കുകയോ സോഷ്യൽ മീഡിയാ പോസ്റ്റ്കൾ അടക്കം ഇടുകയോ ചെയ്താൽ ജീവ പര്യന്തം തടവ്, മിനിമം 7കൊല്ലം ജയിൽ
  • ജീവപര്യന്തം എന്നാൽ ജീവിത കാലം മുഴുവൻ
  • വധ കേസിൽ പരോൾ ഇല്ലാത്ത തടവ്
  • കള്ള കേസ് എഫ് ഐ ആറുകൾ ഒന്നിലധികം റിപോർട്ട് ചെയ്താൽ ആ പോലീസ് ഉദ്യോഗസ്ഥനെ പെൻഷനും ആനുകൂല്യവും ഇല്ലാത പിരിച്ച് വിടും
  • കള്ള കേസ് എന്ന് തെളിഞ്ഞാൽ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തിപരമായി നഷ്ടപരിഹാരം വേട്ടയാടപ്പെട്ടവർക്ക് നല്കണം

രാജ്യത്തിനെതിരേ എഴുതുക, ദേശീയ ചിഹ്ന്ങ്ങളേ അനാദരിക്കുക, സോഷ്യൽ മീഡിയയിൽ ഇന്ത്യക്കെതിരേ യുദ്ധത്തിനു ആഹ്വാനം ചെയ്യുക, തുടങ്ങിയവയ്ക്ക് ഇനി മുതൽ 3 കൊല്ലത്തിൽ തടവ് നില്ക്കില്ല. തൂക്കി എടുത്ത് ജീവിത കാലം മുഴുവൻ ജയിലിൽ പൂട്ടും. അല്ലെങ്കിൽ 7 കൊല്ലം മിനിമം തടവ് കിട്ടും. കുട്ടികളേ ഉപയോഗിച്ച് പീഢനം നടത്തുന്ന പോക്സോ വീരന്മാരേ കാത്ത് കൊലമരം റെഡിയാക്കുകയാണ്‌ പുതിയ നിയമം.

കള്ള കേസ് എഫ് ഐ ആർ FIR ഒന്നിലധികം റിപോർട്ട് ചെയ്യുന്ന അന്വേഷണ ഉദ്യോഗസ്ഥമാർ ഇനി തൊപ്പി ഊരി വയ്ച്ച് വീട്ടിൽ പോകേണ്ടി വരും.ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ കർക്കശവും നീതിയും ഉറപ്പാകി നരേന്ദ്ര മോദിയുടെ വൻ വിപ്ലവം തന്നെ ദേശ വ്യാപകമായി നടക്കുകയാണിപ്പോൾ..

ഒന്നേകാൽ നൂറ്റാണ്ട് പഴക്കം ഉള്ള ക്രിമിനൽ നിയമവും മറ്റും മാറ്റി എഴുതുമ്പോൾ രാജ്യത്ത് ക്രിമിനലുകളുടെ അന്ത്യത്തിനും സർവ്വ നാശത്തിനും അതിടയാക്കും എന്നും ഉറപ്പ്..ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനല്‍ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിഗ് സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്.ഐ പി സി, സി ആർ പി സി ഇന്ത്യൻ തെളിവു നിയമം എല്ലാം മാറ്റുകയാണ്‌. ഏകീകൃത സിവിൽ കോഡും അണിയറയിൽ റെഡിയായിട്ടുണ്ട്. ഇത് ഏത് നിമിഷവും പാർലിമെന്റിൽ വരും എന്നും അറിയുന്നു. ഏകീകൃത സിവിൽ കോഡ് ഡ്രാഫ്റ്റ് പൂർത്തിയായി കഴിഞ്ഞു. ഇനി പാർലിമെന്റിൽ വയ്ക്കുകയാണ്‌ അടുത്ത നടപടി.1860 ഉള്ള നിയമങ്ങൾ ബ്രിട്ടീഷുകാർ ഉണ്ടാക്കിയതാണ്‌. ഇനി ഇന്ത്യൻ പാർലിമെന്റിൽ ചർച്ച ചെയ്ത് തീരുമാനിക്കുന്ന നിയമം ആയിരിക്കും ക്രിമിനൽ ശിക്ഷകളിൽ നടപ്പാക്കുക

നിലവിൽ ഇന്ത്യയിൽ 80- 85 % കേസുകളും ശിക്ഷ കിട്ടാതെ പോവുകയാണ്‌. ഇത് തടയും 80 മുതൽ 100 % വരെ കേസുകൾക്കും ശിക്ഷ ഉറപ്പാക്കും വിധം തെളിവു നിയമം മാറ്റി എഴുതും. കള്ള കേസുകളും കേസുകളുടെ പഴുതുകളും തടയാൻ ആദ്യ ഘട്ടത്തിൽ തന്നെ പോലീസ് കോടതിയേ കാര്യങ്ങൾ ബോധ്യപ്പെടുത്തും. കോടതിക്ക് തെളിവുകൾ ബോധ്യപ്പെട്ടാൽ ആയിരിക്കും സാധാരണ കേസിൽ അറസ്റ്റ്. അതായത് തെളിവുണ്ടെങ്കിലേ കേസെടുക്കാൻ ആകൂ എന്നും പുതിയ നിയമത്തിൽ പൗരന്മാർക്ക് കള്ള കേസിൽ നിന്നും പരിരക്ഷ ഉറപ്പാക്കുന്നു.

പോലീസ് അനീതിയും , പോലീസിന്റെ നെറികെട്ട രീതിയിലുള്ള കേസ് ഉണ്ടാക്കലും തടയും. കള്ള കേസുകൾ ചാർജ് ചെയ്യുന്ന ഉദ്യോഗസ്ഥനിൽ നിന്നും നിരപരാധികൾക്ക് നഷ്ടപരിഹാരം കിട്ടാനുള്ള വകുപ്പുകളും ഉൾപെടുത്തും. മാത്രമല്ല കൂടുതൽ തവണ പോലീസ് ഉദ്യോഗസ്ഥൻ കള്ള കേസുകൾ ചാർജ് ചെയ്യുന്ന ഉദ്യോഗസ്ഥനേ പെൻഷനോ മറ്റ് ആനുകൂല്യങ്ങൾ ഒന്നും നല്കാതെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.(ഇത് നടപ്പാക്കുന്നതോടെ കേരളത്തിൽ ഒരുപാട് പോലീസുകാർക്ക് തിരിച്ചടിയാകും, കള്ള കേസുകൊണ്ട് മലയാളികൾ പൊറുതിമുട്ടിയിരിക്കുകയാണിപ്പോൾ)

ഏഴുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയുള്ള കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ പരിശോധന ഉറപ്പാക്കും. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നല്‍കുന്ന നിബന്ധന പുതിയ നിയമങ്ങളിലുണ്ട്. ഐപിസിയില്‍ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്യും.

കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷനടപ്പാക്കും. ഇനി മുതൽ ബലാസംഗത്തിനു 10 കൊല്ലമല്ല 20 കൊല്ലമോ ജീവ പര്യന്തമോ ശിക്ഷ ഉണ്ടാകും. പോക്സോ കേസിൽ വധ ശിക്ഷ ഉണ്ടാകും. പോക്സോ കേസിൽ കുട്ടികളേ കൊന്ന സംഭവത്തിൽ നിർബന്ധിത വധ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന വകുപ്പുകളും ഉണ്ട്.ഐപിസിയില്‍ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകൾ ഭേദഗതി ചെയ്യും.

ജീവപര്യന്തം തടവുശിക്ഷ എന്നാൽ ജീവിതകാലം മുഴുവൻ തടവുശിക്ഷ ആയിരിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ തിരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി പണം നൽകുന്നവർക്ക് തടവുശിക്ഷയും നിർബന്ധമാക്കും

തട്ടിക്കൊണ്ട് പോകൽ, വിവാഹത്തിന് വേണ്ടി പ്രേരിപ്പിക്കൽ തുടങ്ങിയവയ്ക്ക് പത്ത് വർഷം തടവും പിഴയും. ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചാൽ മൂന്ന് വർഷം തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭച്ഛിദ്രം ചെയ്താൽ ജീവപര്യന്തം തടവ്, അല്ലെങ്കിൽ പത്ത് വർഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ സംഹിതയിൽ പറയുന്നു.

മറ്റൊരു പ്രധാന കാര്യം രാജ്യദ്രോഹം എന്ന വകുപ്പ് മാറ്റും. പകരം അതിനേക്കാൾ മാരകമായ പ്രഹരം ആയിരിക്കും രാജ്യത്തിനെതിരേ നീങ്ങിയാലും എഴുതിയാലും പ്രചാരണം നറ്റത്തിയാലും കിട്ടുക. സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ബില്ലുകൾ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക് വിടുമെന്ന് അമിത് ഷാ വ്യക്തമാക്കി.

NOTE ബില്ലിൽ പാർലിമെന്റ് കമിറ്റികൾക്ക് മാറ്റം വരുത്താം. പാർലിമെറ്റ് ചർച്ചയിലും മാറ്റം വരാം