ലോകത്ത് ഏറ്റവും കൂടുതൽ പാൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യമാറും- അമിത് ഷാ

ഗാന്ധിനഗർ. പാൽ ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാമത് നിൽക്കുന്ന രാജ്യം പാൽകയറ്റുമതിയിലും ഒന്നാമത് എത്തുവനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ പാൽ ഉത്പാദന ക്ഷമത പ്രതിദിനം 126 ദശലക്ഷം ലിറ്ററാണ്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന ഉത്പാദനമാണ്. 1970 മുതൽ 2022 വരെയുള്ള വർഷത്തിൽ രാജ്യത്തെ ജനസംഖ്യ നാല് മടങ്ങായി വർധിച്ചു.

അതേസമയം പാൽ ഉത്പാദനം പതിമടങ്ങാണ് വർധിച്ചത്. പാൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യമായിട്ടല്ല, പാൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യമാറണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് യാഥാർത്ഥ്യമാകുന്നതിന് നാം ഒരുമിച്ച് പരിശ്രമിക്കണം. ഇതിനായി ലഭിക്കുന്ന അവസരം നരേന്ദ്ര മോദി സർക്കാർ പാഴാക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പാൽ ഉത്പാദനം വർധിച്ച് വരുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ ഡയറി മേഖല 6.6 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ട് ലക്ഷം ഡയറി കോ ഓപ്പറേറ്റീവുകൽ രാജ്യത്തെ ഗ്രാമങ്ങളിൽ സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അതുവഴി രാജ്യത്തെ ഡയറി മേഖലയുടെ വളർച്ച 13.80മായി ഉയർത്തുവാൻ സാധിക്കും.