സ്വര്‍ണത്തിലും വെള്ളിയിലും മോദിക്ക് സമ്മാനമൊരുക്കി സൂറത്തിലെ ആഭരണവ്യാപാരി

പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വേണ്ടി സ്വര്‍ണത്തിലും വെള്ളിയിലും മെമെന്റോ തയ്യാറാക്കി സൂറത്തിലെ ആഭരണ വ്യാപാരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് സഹോലിയ എന്ന വ്യാപാരി മോദിക്ക് നല്‍കാനായി ഉപഹാരം നിര്‍മ്മിച്ചത്.

മൂന്ന് വ്യത്യസ്ത ആശയങ്ങളുള്ള മെമന്റോകള്‍ ശുദ്ധമായ സ്വര്‍ണവും വെള്ളിയും ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഇന്ത്യയെ ഒരു സ്വര്‍ണപക്ഷിയായി ചിത്രീകരിക്കുന്നതാണ് ഇതിലൊന്ന്. ഇന്ത്യയെ സ്വര്‍ണ പക്ഷിയാക്കുക എന്നത് മോദിജിയുടെ സ്വപ്നമാണെന്നും അതിനാലാണ് ഇത്തരത്തിലൊരു സൃഷ്ടിയെന്നും ഹരീഷ് പറയുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഇന്ത്യയുടെ സ്വര്‍ണമാപ്പ് തയ്യാറാക്കി നടുവിലായി മോദി സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതാണ് ഈ മെമന്റോ. ഭാരത് മാതാ കി ജയ് എന്ന് ഇതില്‍ കൊത്തിവച്ചിട്ടുണ്ട്.