കല്യാണ ദിവസം അച്ചന്റെ മരണം, അച്ഛന്റെ 40 ന് പെങ്ങളുടെ മരണം, അവിടെ നിന്നും ജീവിതത്തെ തിരികെ പിടിച്ച ജെനീഷ്

തകര്‍ന്ന ജീവിതത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെഴുന്നേറ്റ പലരുടെയും കഥകള്‍ പ്രചോദനമാകാറുണ്ട്. അത്തരത്തില്‍ ഒരു കഥയാണ് ജുബീഷ് കുമാര്‍ തന്റെ സുഹൃത്തായ ജെനീഷിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഉറ്റവരെയും ഉടയവരെയും മരണം തട്ടിയെടുക്കുകയും ജോലി നഷ്ടമാവുകയും തുടങ്ങി പല പ്രതികൂല സാഹചര്യത്തിലും ജീവിതം പിടിവിട്ട് പോകുമെന്ന് തോന്നിച്ചപ്പോള്‍ അവിടെ നിന്നും ജീവിതത്തെ തിരികെ പിടിക്കുകയായിരുന്നു ജെനീഷ്. ജിഎന്‍പിസി എന്ന ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയിലാണ് ഈ കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പ് ഇങ്ങനെ: ഇതു ജെനീഷ് … ജീവിതത്തില്‍ ഒരുപാടു കഷ്ടപ്പാടുകള്‍ തരണം ചെയ്ത് മുന്നോട്ടുവന്ന ആളാണ് ജെനീഷ് .. അവനൊരു വട്ടപ്പേരുണ്ട് ഞങ്ങളുടെ ഇടയില്‍ …കൊമ്പന്‍ ജെനി ജീവിതത്തില്‍ അവനെ ദൈവം ഒത്തിരി കരയിപ്പിച്ചുണ്ട് പെങ്ങളുടെ കല്യാണ ദിവസം അച്ചന്റെ മരണം ! അച്ഛന്റെ 40 ന് പെങ്ങളുടെ മരണം, എല്ലാം കൊണ്ടും അവന്‍ ശരിക്കും അവന്റെ ജീവിതം താളം തെറ്റി …

ഇതിനിടയില്‍ അവന്‍ ആര്‍മി ചേര്‍ന്നിരുന്നു അവിടെയും അവനെ ദൈവം തളര്‍ത്തി ട്രൈനിങ്ങിന്റെ ഇടയില്‍ അവന്റേ കണ്ണുകള്‍ക്കെ പരിക്കേല്‍ക്കുകയും പിന്നീട് അവിടുന്നു അവനു തിരിച്ചു വരേണ്ടി വന്നു ആര്‍മിന്ന് .. അതോടു കൂടി സ്‌നേഹിച്ച പെണ്‍കുട്ടിയും ഇട്ടിട്ടുപോയി, പിന്നീട് ജോലി ചെയ്തടൊത്തൊക്കെ അവനെ അവഗണകള്‍ മാത്രമായിരുന്നു കൂലി, പലേടത്തും മാറി മാറി ജോലി ചെയേണ്ടി വന്നു. അങ്ങനെ അവന്‍ കോഴിക്കോട് നിന്നും ദുബായിലേക്കെ എത്തിപ്പെട്ടു.

അവിടെയും അവന്‍ ചെയ്തതൊന്നും ആരും കാണാതെപോയി ഒരുതരം തരാം താഴ്ത്തലുകള്‍, പക്ഷേ അവന്‍ തളര്‍ന്നില്ല മുന്നോട്ടു പോയി .. എന്ത് ജോലിയും എടുക്കാന്‍ അവന്‍ തയ്യാറായിരുന്നു. അതവനെ ജീവിക്കാന്‍ പഠിപ്പിച്ചു ഇന്നവന്‍ ഒമാനില്‍ ആണ് അന്ന് പട്ടിണി ആയിരുന്ന അവന്‍ ഇന്ന് ഒരു BMW കാര്‍ സ്വന്തമാക്കി.. അത് അവന്റെ ജീവിതത്തിലെ വലിയകാരിമാണ് . അവന്‍ അത് വാങ്ങി എന്നു ആദ്യം പറഞ്ഞത് എന്നോടാണ് അവന്റെ അ സന്തോഷത്തില്‍ നമ്മളും ഒരു ഭാഗമാണെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം. കൊമ്പന്‍ ജെനി, നീ ഇനിയും ഉയരങ്ങളില്‍ എത്തട്ടെ.