ഒരുമിച്ച് നേരിട്ട പ്രതിസന്ധികള്‍, നുണഞ്ഞ വിജയമധുരങ്ങള്‍, പ്രിയപ്പെട്ടവന് കനിഹയുടെ ആശംസ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മുന്‍നിര നായികയായി എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് തമിഴിവും മലയാളത്തിലും തിളങ്ങി. പൊതുവെ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്. എന്നാല്‍ കനിഹ കരിയറില്‍ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു. കുടുംബ ജീവിതവലും കരിയറും ഒരുപോലെ കൊണ്ടുപോവുകയാണ് നടി.

ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിനെ കുറിച്ച് നടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്.

ഇഭേര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന ഫോട്ടോകള്‍ ചേര്‍ത്തു വെച്ച് ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം എങ്ങനെയായിരുന്നെന്നാണ് കനിഹ പറയുന്നത്. താരദമ്പതികള്‍ക്ക് ആശംസകളുമായി ആരാധകര്‍ എത്തയിട്ടുമുണ്ട്. കനിഹയുടെ കുറിപ്പ് ഇങ്ങനെ. ‘ഒരുമിച്ച് വളര്‍ന്ന 14 വര്‍ഷങ്ങള്‍… നമ്മുടെ മണ്ടത്തരങ്ങള്‍, ഭ്രാന്തമായ വഴക്കുകള്‍, എല്ലാത്തിനും ഒടുവില്‍ ഞങ്ങളുടെ ആലിംഗനങ്ങളില്‍ ആശ്വാസം കണ്ടെത്തുമായിരുന്നു, കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നപ്പോഴും ഏറ്റവും അവസാനം ഒരുമിച്ച് വിജയം ആസ്വദിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഞങ്ങള്‍ക്ക് വാര്‍ഷിക ആശംസകള്‍! നന്ദി ശ്യാം, എന്റെ ജീവിതത്തിന്റെ മുഖ്യമായ ഭാഗമായിക്കൊണ്ട് ഈ ജീവിതം അര്‍ത്ഥപൂര്‍ണ്ണവും മനോഹരവുമാക്കി മാറ്റിയതിന്!’

2008 ജൂണ്‍ പതിനഞ്ചിനായിരുന്നു കനിഹ വിവാഹിതയാകുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുന്ന ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. മുന്‍ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനാണ് ശ്യാം രാധാ കൃഷ്ണന്‍. സായി റിഷി എന്നൊരു മകനുമുണ്ട് ഇവര്‍ക്ക്. 2010ലാണ് കുട്ടി ജനിച്ചത്.