കരുവന്നൂർ ബാങ്ക് കൊന്നത് അഞ്ചു പേരെ, ഇത് കൊള്ള സങ്കേതമായിരുന്നു, കരുവന്നൂർ ബാങ്കിനു മുന്നിൽ നിന്ന് തുറന്നടിച്ച് കമ്യൂണിസ്റ്റ് നേതാവ്

കരുവന്നൂർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് താൻ പാർട്ടിക്ക് പരാതി നൽകിയിരുന്നു എന്നാൽ എസി മൊയ്തീൻ ചുമതലയേറ്റതോടെ പരാതി വെളിച്ചം കണ്ടില്ലെന്ന് മുൻ ബാങ്ക് മാനേജരും സിപിഎം ലോക്കൽ കമ്മിറ്റി അം​ഗവുമായിരുന്ന എം വി സുരേഷ്. എസി മൊയ്തീന്റെ ഭാ​ഗത്തുനിന്നും തട്ടിപ്പുകാരെ സഹായിക്കുന്ന നിലപാടാണ് തുടർന്ന് വന്നിരുന്നത്.

തട്ടിപ്പ് നടന്നത് മൂലം നിരവധി പേർ ചികിത്സയ്ക്ക് പോലും പണം ലഭിക്കാതെ മരിച്ചു. വിദ്യാഭ്യാസ ലോൺ എടുത്തവരെയും സാധാരണക്കരെയും ബാങ്ക് ഭീഷണിപ്പെടുത്തിയത് മൂലം രണ്ട് പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും എംവി സുരേഷ് പറയുന്നു. നിരവധി പേരുടെ മരണത്തിന് കാരണം സിപിഎം നേതൃത്വമാണെന്നും അദ്ദേഹം പറയുന്നു.

കള്ളൻമാരെ സംരക്ഷിക്കുന്ന നിലയിലേക്ക് പാർട്ടി നേതൃത്വം എത്തിചേർന്നുവെന്നും ഇവിടെ പണം നഷ്ടപ്പെട്ട പലരും കമ്മ്യൂണിസ്റ്റുകാരാണെന്നും. പാവപ്പെട്ട ജനവിഭാ​ഗം ഒരു ഭാ​ഗത്തും അവരുടെ പണം കട്ടെടുത്ത വരുടെ ഒപ്പം എംവി ​ഗോവിന്ദനും നിൽക്കുകയാണെന്ന് എംവി സുരേഷ് പറയുന്നു.