പിണറായിയെ രാഹുൽ പിടിച്ച് കെട്ടുമോ? കെ സുധാകരനും വി ഡി സതീശനും രാഹുലിനേ കാണുന്നു

കേരളത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ രാഹുൽ ഗാന്ധിയുടെ സഹായവും ഉപദേശവും തേടി കെ സുധാകരനും വി ഡി സതീശനും. കേരളത്തിലെ പിണറായി സർക്കാരും പോലീസും നടത്തുന്ന വേട്ടയാടലുകൾ രാഹുലിനെ കണ്ട് ബോധിപ്പിക്കും. ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശനൊപ്പമാണ് കെ.സുധാകരനെത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും. കേസിന്റെ വിശദാംശങ്ങൾ രാഹുൽ ഗാന്ധിയെ അറിയിക്കുമെന്നും സുധാകരൻ തന്നെ അറിയിച്ചിരിക്കുകയാണ്‌

അഖിലേന്ത്യാ തലത്തിൽ സി.പി.എമ്മും ആയി ഏറ്റവും അടുപ്പം പുലർത്തുന്ന ആളാണ്‌ രാഹുൽ ഗാന്ധി. ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സഖ്യത്തിനു മമത വന്നപ്പോൾ മമതയേ ഒഴിവാക്കിയായിരുന്നു സി.പി.എമ്മുമായി കോൺഗ്രസ് സഖ്യം ഉണ്ടാക്കിയത്. പുതുതായി ഉണ്ടാക്കുന്ന ദേശീയ പ്രതിപക്ഷ അക്യത്തിലാണ്‌ രാഹുലിന്റെ ശ്രദ്ധ മുഴുവൻ. കേരളത്തിലേ കോൺഗ്രസ് നേതാക്കളേ വേട്ടയാടുന്നത് പ്രതിപക്ഷ അക്യത്തേ ബാധിക്കും എന്നും രാഹുലിനെ നേതാക്കൾ ധരിപ്പിക്കും എന്നറിയുന്നു. സി.പി.എമ്മ്മുമായി ഇങ്ങിനെ എങ്കിൽ ബന്ധം തുടരരുത് എന്നും നിർദ്ദേശിച്ചേക്കും

രാഹുൽ ഗാന്ധി കേരളത്തിലെ കോൺഗ്രസിനെതിരായ നടപടികളിൽ കേരള സർക്കാരിലോ പിണറായി വിജയന്റെ അടുത്തോ ഇടപെടുമോ? കാത്തിരുന്ന് കാണാം. കെ സുധാകരനു പിന്നാലെ പ്രളയത്തിൽ വീട് പോയവർക്ക് വീട് വയ്ച്ച് നല്കിയ പുനർജനി പദ്ധതിയിൽ വി ഡി സതീശനെതിരെയും വിജിലൻസ് അന്വേഷണം ഉണ്ട്. ഇതും സി.പി.എം നേതാക്കളുടെ ആസൂത്രിതമായ കേസ് ആണ്‌ എന്നും ചൂണ്ടിക്കാട്ടുന്നു

കെ സുധാകരനെതിരെ വിജിലസ് അന്വേഷണം.

ഇതിനിടെ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് യൂണിറ്റാണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബുവാണ് കെ.സുധാകരന് എതിരായ വിജിലന്‍സ് അന്വേഷണത്തിന് ആധാരമായ പരാതി നൽകിയത്. അവിഹിതമായ സ്വത്ത് സമ്പാദനം ആണ്‌ പരാതി. എന്നാൽ ഇത്തരം കേസുകൾ അന്വേഷിക്കാൻ ആദായ നികുതി വകുപ്പിനേ സാധിക്കൂ. കേരളാ പോലീസ് ഇപ്പോൾ നടത്തുന്ന നീക്കം കെ സുധാകരൻ മോൻസൺ മാവുങ്കലിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്നും ആ പണം അധികമായി സമ്പാദിച്ചു എന്നുമാണ്‌. അധിക വരുമാനം ഉണ്ട് എങ്കിൽ മോൻസൺ മാവുങ്കൽ കേസിൽ ബലം കൂടും. പോലീസിനു ശക്തമായ തെളിവായി മാറും.

ചിറയ്ക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ പണപ്പിരിവ് നടത്തിയിട്ടും സ്‌കൂള്‍ ഏറ്റെടുത്തില്ലെന്നു കാട്ടി 2021-ല്‍ എം. പ്രശാന്ത് എന്നയാള്‍ നല്‍കിയ പരാതിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനം നടത്തി എന്നതാണ് പരാതി. 2001 ജനുവരി ഒന്നുമുതലുള്ള ശമ്പള വിവരങ്ങള്‍ തേടിയാണ് കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പിലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്കൂൾ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടിസ് നൽകി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നൽകണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ കാടാച്ചിറ ഹൈസ്കൂളിൽ അധ്യാപികയായിരുന്നു സ്മിത സുധാകരൻ. കള്ളപ്പണമുണ്ടെങ്കൽ കണ്ടെത്തട്ടെയെന്നും സുധാകരൻ പറഞ്ഞു.