കോവിഡ്; പോരാട്ടം ശക്തമാക്കി ഡല്‍ഹി സര്‍ക്കാര്‍

കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോരാട്ടം ശക്തമാക്കാനുള്ള നീക്കങ്ങളുമായി ഡല്‍ഹി സര്‍ക്കാര്‍. അണ്‍ലോക് 1 ആരംഭിച്ച ജൂണ്‍ 8നുശേഷം ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ വര്‍ധന ഞെട്ടിക്കുന്നതായിരുന്നെന്നും സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍ കേസുകളുടെ വര്‍ധന പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നുവെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു.ഈ ഘട്ടത്തില്‍ 2 മാര്‍ഗങ്ങളാണ് മുന്നില്‍ ഉണ്ടായിരുന്നത് എന്ന് പറഞ്ഞ കെജ്രിവാള്‍ ആദ്യത്തേത് ലോക്ഡൗണ്‍ നീട്ടുക എന്നതും രണ്ടാമത്തേത് കോവിഡിനെതിരെ യുദ്ധം ചെയ്യുക എന്നതായിരുന്നു എന്നും പറഞ്ഞു.

ലോക്ഡൗണ്‍ ഒരിക്കലെങ്കിലും തീര്‍ന്നേ പറ്റൂ. അതുകൊണ്ടു തന്നെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചുവെന്നും ഡല്‍ഹി നിവാസികള്‍ക്കായി പുറത്തിറക്കിയ ഹ്രസ്വ വിഡിയോ സന്ദേശത്തില്‍ കെജ്രിവാള്‍ പറഞ്ഞു.