ഗുജറാത്ത് സ്‌ഫോടനത്തിനുള്ള പ്ലാനും പദ്ധതിയും ഒരുക്കിയത് കേരളത്തില്‍, ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ മലയാളിയുടെ കുബുദ്ധി, നിര്‍മ്മിച്ചത് 200 അടി നീളത്തിലെ തുരംഗം

ഗുജറാത്ത് കത്തിക്കാനായി പ്ലാനും പദ്ധതിയും തയ്യാറാക്കിയത് കേരളത്തില്‍. സംസ്ഥാനത്ത് ഇടതും വലതും പാലൂട്ടി വളര്‍ത്തുന്ന തീവ്ര മുസ്ലീം ഭീകരതയുടെ അപകടം ഒരുപാട് ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എന്നാല്‍ അതിന്റെ ഭീകരമായ അവസ്ഥ ഇപോള്‍ വീണ്ടും രാജ്യ വ്യാപകമായി ശ്രദ്ധിക്കുന്നത് ഗുജറാത്തില്‍ സ്‌ഫോടന പരമ്പര നടത്തിയ മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരെ വധിക്കാന്‍ വിധി വന്നപ്പോഴാണ്.

ഗുജറാത്ത് കലാപത്തിനു പകരം വീട്ടാന്‍ സിമി എന്ന ഇന്ത്യന്‍ മുജാഹിദുകളുടെ നിരോധിത സംഘടന ആലോചനകള്‍ നടത്തിയത് കേരളത്തിലെ എറണാകുളം ജില്ലയിലെ കാടുകളില്‍ വച്ചായിരുന്നു. 2007 ഡിസംബറില്‍ ആയിരുന്നു സിമിയുടെ വാഗമണ്‍ ക്യാമ്പ് നടന്നത്. എറണാകുളം, കോട്ടയം ജില്ലകളിലേ വന പ്രദേശങ്ങളില്‍ ഇവര്‍ ഭീകര സ്‌ഫോടനങ്ങള്‍ നടത്താന്‍ പരിശീലനം നേടിയപ്പോള്‍ ഇന്ത്യ ഭരിക്കുന്നത് മന്‍ മോഹന്‍ സിങ്ങും കേരളം ഭരിച്ചത് വി എസ് അച്യുതാനന്ദനും. കേരളത്തിലിരുന്ന് നുറു കണക്കിനു സിമി ഭീകരര്‍ ഇന്ത്യയില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടത്താനും വിഷു പടക്കം പോലെ ബോംബുകള്‍ പൊട്ടിക്കാനും തീരിമാനിച്ചു. രാജ്യത്തിന്റെ മുഖ്യ ധാരയില്‍ നിന്നും കേരളം ഏറെ മാറി നടക്കുമ്പോള്‍ രാജ്യ വ്യാപകമായി ഉണ്ടാകുന്ന ആഘാതങ്ങളാണിതൊക്കെ.

2008ല്‍ ബാംഗ്‌ളൂര്‍ സ്‌ഫോടന പരമ്പരകള്‍ ഭീകര്‍ ആദ്യം നടത്തി. ഇതിനു ശേഷമാണ് ഗുജറാത്തില്‍ എത്തി നരേന്ദ്ര മോദിയുടെ ഇന്ത്യക്കും മോദിയുടെ തട്ടകത്തിലും കയറി ആക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദുകള്‍ തീരുമാനിക്കുന്നത്. 2008 ജൂലൈയില്‍ അഹമ്മദാബാദിനെ നടുക്കിയ തുടര്‍ സ്‌ഫോടനങ്ങള്‍ക്കു മുന്നോടിയായി വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്കു ലഭിച്ച ഇ മെയിലിലും അതേ പേരുതന്നെ. ഗുജറാത്ത് കലാപത്തിനു പകരം വീട്ടുകയാണെന്നും വൈകാതെതന്നെ പലയിടത്തും സ്‌ഫോടനമുണ്ടാകുമെന്നുമായിരുന്നു ഇ മെയില്‍ സന്ദേശം. തൊട്ടുപിന്നാലെ അഹമ്മദാബാദില്‍ പലയിടത്തും തുടര്‍സ്‌ഫോടനങ്ങള്‍. അന്‍പതിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറോളം പേര്‍ക്കു പരുക്കേറ്റു. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളില്‍ ഉള്‍പ്പെടെ സ്‌ഫോടനം നടന്നു. ഇതോടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന കേന്ദ്ര ഇന്റലിജന്‍സിന്റെ ശ്രദ്ധയിലേക്ക് വരികയായിരുന്നു.

കേരളത്തില്‍ വിത്തിട്ട് വളര്‍ത്തിക ഇന്ത്യന്‍ മുജാഹിദിന്റെ ഭീകരത അഹമദാബാദില്‍ ആശുപത്രിയിലെ രോഗികളേ അടക്കം കൊന്നൊടുക്കിയപ്പോള്‍ രാജ്യം നടുങ്ങി പോവുകയായിരുന്നു. അഹമാദാബാദില്‍ ആദ്യ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്കു രക്തം കിട്ടാനില്ലെന്നു കേട്ടതോടെ ജനങ്ങള്‍ ധാരാളമായി രക്തദാനത്തിനു തയാറായി ആശുപത്രികളിലെത്തിയിരുന്നു. അപ്പോഴായിരുന്നു ആശുപത്രിയില്‍ സ്‌ഫോടനം നടന്നത്. പിന്നീട് തിയറ്ററുകളിലും ബസിലും നിര്‍ത്തിയിട്ട ബൈക്കുകളും സൈക്കിളുകളും ഉപയോഗിച്ച് പൊതു ഇടങ്ങളിലുമെല്ലാം സ്‌ഫോടനം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗുജറാത്തിലെ സൂറത്തില്‍നിന്നുള്‍പ്പെടെ പൊട്ടാത്ത ബോംബുകളും കണ്ടെത്തി. പലതും റേഡിയോകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പല ബോംബുകളും പൊട്ടാതിരുന്നത് ബാറ്ററി ചാര്‍ജ് ഇല്ലാതെ പോയതിനാലായിരുന്നു. മുഴുവന്‍ ബോംബുകളും പൊട്ടിയിരുന്നു എങ്കില്‍ ഗുജറാത്ത് മറ്റൊരു കലാപ ഭൂമിയായേനേ. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഇന്ത്യന്‍ മുജാഹിദ് ഏറ്റെടുത്തു. സിമിയാണ് ഇന്ത്യന്‍ മുജാഹിദുകളുടെ മാതൃ സംഘടന. സിമിയുമായുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്റെ ബന്ധം ഗുജറാത്ത് ഡിജിപി പി. സി. പാണ്ഡെ വിശദീകരിച്ചത് ഇങ്ങനെയാണ്: സിമി എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതിയാല്‍ SIMI എന്നു കിട്ടും. അതിലെ ആദ്യത്തെ ‘എസ്’, അവസാനത്തെ ‘ഐ’ എന്നീ അക്ഷരങ്ങള്‍ മാറ്റിയാല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നതിന്റെ ചുരുക്കെഴുത്തായ ‘ഐഎം’ (IM) എന്ന വാക്കാണു കിട്ടുക. സിമിയെന്ന വാക്കിന്റെ അവസാന അക്ഷരം മാറ്റിയാല്‍ ‘സിം’ (SIM) എന്ന വാക്കാണു ലഭിക്കുക. അക്രമങ്ങള്‍ ആസൂത്രണം ചെയ്യുക എന്നത് ഈ വാക്കുകൊണ്ടാണു സിമി സൂചിപ്പിച്ചിരുന്നതെന്നും നിരോധനത്തെത്തുടര്‍ന്നു 2005 മുതലാണു ‘ഇന്ത്യന്‍ മുജാഹിദ്ദീന്‍’ എന്ന രഹസ്യപ്പേര് സ്വീകരിച്ചതെന്നും പാണ്ഡെ വ്യക്തമാക്കി.

ഇന്ത്യന്‍ മുജാഹിദ്ദീന്റെ അടിവേരറുത്ത് ഇല്ലാതാക്കുന്ന വിധത്തിലായിരുന്നു പിന്നീട് അഹമ്മദാബാദ് സ്‌ഫോടനക്കേസിന്റെ അന്വേഷണം. പ്രതികള്‍ ഒന്നൊന്നായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റിലായി. പിടിയിലായ ഭീകരരെ പാര്‍പ്പിച്ചിരുന്നത് അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ബാരക്ക് നമ്പര്‍ 4ലായിരുന്നു. ഇന്ത്യയെ ഞെട്ടിച്ച സ്‌ഫോടനക്കേസിനു പിന്നാലെ, ആ ജയിലറകളില്‍ നിന്ന് പ്രതികള്‍ രക്ഷപെടാന്‍ തുരങ്കം നിര്‍മ്മിച്ചിരുന്നു. അതിന്റെ പ്രധാന സൂത്രധാരന്മാരില്‍ രണ്ടു പേരാകട്ടെ മലയാളികളും. നോക്കുക.. മലയാളി ഭീകരന്റെ ജയിലിലേ കുബുദ്ധിയും

അന്ന് പ്രതികള്‍ രക്ഷപെടാന്‍ നടത്തിയ നീക്കം നിങ്ങിനെ ആയിരുന്നു.. പ്രതികള്‍ ശുചിമുറിയോടു ചേര്‍ന്നുള്ള കൃഷിയിടത്തിലേക്ക് ഇടയ്ക്ക് പുറത്തിറക്കും. അവിടുത്തെ പണികള്‍ക്കു ശേഷം തിരികെക്കയറ്റുകയും ചെയ്യും. തുടക്കത്തില്‍ കാര്യമായ സംശയമൊന്നുമില്ലാതെ എല്ലാം മുന്നോട്ടു പോയി. പക്ഷേ ഇടയ്ക്ക് കാവല്‍ക്കാര്‍ക്കു ചില സംശയം തോന്നിത്തുടങ്ങി. തടവുകാരുടെ പെരുമാറ്റത്തില്‍ എന്തോ അസ്വാഭാവികത. അങ്ങനെയാണ് തിരച്ചില്‍ ശക്തമാക്കിയത്. അതു ചെന്നെത്തിയതാകട്ടെ ഞെട്ടിക്കുന്ന കാഴ്ചയിലേക്കും. തോട്ടത്തില്‍ ഒരിടത്ത് ആറടി ആഴത്തില്‍ ഒരു കുഴി. ഒരാള്‍ക്ക് നൂണ്ടിറങ്ങാനാകും. അതിലേക്കിറങ്ങിയാല്‍ വശത്തുനിന്ന് ഒരു നീളന്‍ തുരങ്കം. തുടക്കത്തില്‍ 18 അടിയെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് 200 അടിയെന്നായിരുന്നു. സ്‌ഫോടനക്കേസ് പ്രതികളുടെ കൂട്ടത്തില്‍ ഒരു സിവില്‍ എന്‍ജിനീയറുണ്ടായിരുന്നു. രണ്ട് എന്‍ജിനീയറിങ് ബിരുദധാരികളും. ഇവരായിരുന്നു തുരങ്കം ആസൂത്രണം ചെയ്തത്. കൃഷിത്തോട്ടത്തില്‍നിന്ന് തുരങ്കം നിര്‍മിച്ച് മതിലിനു പുറത്തെ അഴുക്കുചാലിലൂടെ രക്ഷപ്പെടാനായിരുന്നു ശ്രമം. തുരങ്കം കുഴിച്ചു കിട്ടുന്ന മണ്ണെല്ലാം തോട്ടത്തില്‍ത്തന്നെ ഉപയോഗിച്ചതിനാല്‍ ആരും ശ്രദ്ധിച്ചതുമില്ല. തുരങ്കം പാതിയോളം പൂര്‍ത്തിയായതിനു ശേഷമാണ് ജയിലധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതു. എന്നാല്‍ ജയിലിന്റെ പ്രധാന മതില്‍ ഒരു കാരണവശാലും തുരക്കാനാകില്ല എന്നാണ് അന്ന് ജയില്‍ ഐജി പി.സി.ഠാക്കൂര്‍ പറഞ്ഞത്. രണ്ടു മതിലുകളുണ്ട് ജയിലിന്. അതില്‍ ഏറ്റവും പുറത്തുള്ള പ്രധാനമതിലിന് ഉയരം 21 അടിയാണ്. അത്രയില്ലെങ്കിലും, ഭൂമിക്കടിയിലേക്കും കോണ്‍ക്രീറ്റ് തൂണ്‍ കനത്തിലും ആഴത്തിലും നിര്‍മിച്ചിട്ടുണ്ടെന്ന് ഠാക്കൂര്‍ പറയുന്നു.