മൂത്രം കൊണ്ട് ഗാര്‍ഗിള്‍ ചെയ്തപ്പോഴാണ് ശബ്ദം തിരികെക്കിട്ടിയത്, മുട്ടു വേദന മാറി, എട്ട് മാസമായി മൂത്രം കുടിക്കുന്നു, കൊല്ലം തുളസി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കൊല്ലം തുളസി. ഇപ്പോള്‍ നടന്റെ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. യൂറിന്‍ തെറാപ്പിയെ കുറിച്ച് തുറന്ന് പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. വിവിധ മാധ്യങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു യൂറിന്‍ തെറാപ്പിയെ കുറിച്ച് കൊല്ലം തുളസി വിശദമായി പറഞ്ഞത്.

കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെ, എന്റെ വായില്‍ നിന്നും വന്നൊരു അക്ഷരപ്പിശകാണ് വിവാദമാക്കിയത്. യൂറിന്‍ തെറാപ്പി എന്ന് പറയുന്നത് മൂത്രപാനമാണ്. മൊറാര്‍ജി ദേശായ്, എന്‍ വി കൃഷ്ണവാര്യര്‍ ഇവരെല്ലാം മൂത്രപാനം ചെയ്തവരാണ്. സിനിമയില്‍ ഉന്നതപദവിയിലുള്ളവര്‍ വരെ ഇങ്ങനെ ചെയ്യുന്നുണ്ട് പക്ഷേ, പേര് പറയാന്‍ മടിയാണ്. ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ ഖുറാന്‍ എന്നൊരു വാക്ക് പറഞ്ഞുപോയി. ഖുറാനില്‍ അതുണ്ട് എന്ന് പറഞ്ഞിരുന്നു, അത് ഞാന്‍ മനസിലാക്കിയതിലെ തെറ്റാണ്. അതിന് ഞാന്‍ മാപ്പ് പറഞ്ഞിരുന്നു. അതോടെയാണ് ഒരു പ്രത്യേക വിഭാഗക്കാര്‍ എന്നെ വിമര്‍ശിച്ചത്.

മൂത്രം കുടിച്ചതിന് ശേഷം എന്റെ രോഗാവസ്ഥയില്‍ ഒത്തിരി മാറ്റങ്ങള്‍ വന്നിരുന്നു. ചെലവില്ലാത്തൊരു ചികിത്സാരീതിയാണ് അതാണ് ഇതിന് എതിര്‍പ്പുകള്‍ കൂടുന്നത്. അവനവന്റെ മൂത്രം അവനവന്‍ കുടിക്കുന്നു. അസുഖങ്ങളൊന്നുമില്ലെങ്കില്‍ ഒന്നിലേറെ തവണ മൂത്രം കുടിക്കാം.എല്ലാ അസുഖങ്ങള്‍ക്കും നല്ലതാണിത്. ഞാനിത് തുടങ്ങിയിട്ട് 8 മാസമായിട്ടുള്ളൂ. നമ്മളുദ്ദേശിക്കുന്ന മോശം മണമൊന്നുമില്ല. പുളിപ്പ് രസത്തോട് കൂടിയ ചെറിയൊരു പാനീയം അത്രയേയുള്ളൂ.

മുഖം കഴുകുന്നതിനും കണ്ണ് കഴുകാനുമൊക്കെ ഞാന്‍ ഉപയോഗിക്കാറുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്തത്ര മുട്ടുവേദനയുണ്ടായിരുന്നു. മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെയാണ് അതൊക്കെ മാറിയത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. അതുകൂടാതെ ഞാന്‍ ശേഖരിച്ചുവെക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ശേഖരിച്ച് വെച്ച മൂത്രത്തില്‍ കാലുകള്‍ ഇറക്കിവെക്കാറുണ്ട്. അങ്ങനെ ചെയ്തപ്പോഴാണ് കാലുവേദന മാറിയത്. അതേപോലെ മൂത്രം കൊണ്ട് ഗാര്‍ഗിള്‍ ചെയ്തപ്പോഴാണ് ശബ്ദം തിരികെക്കിട്ടിയത്.

എന്റെ വിവാഹം ഒരു ദുരന്തമാണ്. എനിക്ക് പാകമല്ലാത്ത ബന്ധമല്ലെന്ന് തിരിച്ചറിവുണ്ടായി. അതങ്ങനെയങ്ങ് പോയി. ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനാണ്. അസുഖാവസ്ഥയില്‍ എന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് എന്റെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തമാണ്. ഒരു കലാകാരനെന്നുള്ള രീതില്‍ പ്രകടമായ നിലപാട് എടുത്ത് രാഷ്ട്രീയത്തില്‍ പോവരുത്. ഞാന്‍ സംഘിയാണെന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ട്. ഇടയ്ക്ക് പ്രധാനമന്ത്രിയോടുള്ള താല്‍പര്യത്തില്‍ കുറേ വേദികളില്‍ സംസാരിച്ചിരുന്നു. അവര്‍ക്ക് എന്നെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞാനും അതില്‍ നിന്നും മാറി. ഇപ്പോള്‍ എനിക്ക് രാഷ്ട്രീയമില്ല.