ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ല, ലക്ഷ്മി മേനോന്‍ പറയുന്നു

തെന്നിന്ത്യന്‍ സിനിമകളിലെ പ്രമുഖ നായിക നടിയാണ് ലക്ഷ്മി മേനോന്‍.ദിലീപ് നായകനായി എത്തിയ അവതാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്കും സുപരിചിതയാണ് നടി.താരം ബിഗ്‌ബോസ് തമിഴ് നാലാം സീസണിലെ മത്സരാര്‍ത്ഥി ആകും എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ ഇൗ വാര്‍ത്തയില്‍ പ്രതികരണവുമായി നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.ബിഗ്‌ബോസ് നാലാം സീസണിലേക്ക് താന്‍ ഇല്ലെന്ന് നടി വ്യക്തമാക്കുന്നു.

ഒരു ഷോയ്ക്ക് വേണ്ടി ക്യാമറക്കുമുന്നില്‍ തല്ലുകൂടാന്‍ താന്‍ തയ്യാറല്ലെന്നും ഇത്തരത്തിലുള്ള മോശം ഷോകളില്‍ താന്‍ പങ്കെടുക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും ലക്ഷ്മി മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.തമിഴ് ബിഗ്‌ബോസിന്റെ നാലാം സീസണില്‍ ഫൈനലിലേക്ക് ലക്ഷ്മിയും തെരഞ്ഞെടുക്കപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.

എന്നാല്‍ നടിയുടെ ഈ പ്രതികരണത്തിന് എതിരെ വന്‍ വിമര്‍ശനങ്ങളും ഉണ്ടാകുന്നുണ്ട്.താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി നടി പറഞ്ഞു. തമിഴിലെ പ്രമുഖരായ പല താരങ്ങളും ബിഗ് ബോസിന്റെ പുതിയ സീസണില്‍ ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു.