കളി ഉണ്ടോ ചേച്ചീ എന്ന് ചോദിക്കുമ്പോള്‍ തിരിച്ച് ഫുഡ്‌ബോളും ക്രിക്കറ്റും കളിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്, ശ്രീലക്ഷ്മി അറക്കല്‍ പറയുന്നു

യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിച്ചതിന് യൂട്യൂബറെ ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്ത സംഭവത്തില്‍ വലിയ ചര്‍ച്ചകള്‍ ഉയരുകയാണ്.വിജയ് പി നായര്‍ എന്നയാളെയാണ് ഭാഗ്യലക്ഷ്മിയും സംഘവും കയ്യേറ്റം ചെയ്തത്.ഇയാളുടെ യൂട്യൂബ് ചാനലില്‍ നിറയെ അശ്ലീലമാണെന്നാണ് ആരോപണം.ഇതിന് പിന്നാലെ ശ്രീലക്ഷ്മി അറക്കലിനും യൂട്യൂബ് ചാനല്‍ ഉണ്ടെന്നും അതില്‍ നിറയെ അശ്ലീലതയാണെന്നുമുള്ള പ്രചരണം നടന്നിരുന്നു.ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ശ്രീലക്ഷ്മി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

എന്റെ വീഡിയോ എടുത്ത് അതില്‍ അസ്ലീല തമ്പ് നെയിലുകള്‍ കുത്തികയറ്റി കാശ് ഉണ്ടാക്കി ജീവിക്കുന്ന വേറേ കുറേ യൂട്യൂബേഴ്‌സിന്റെ വീഡിയോ നിങ്ങള്‍ കണ്ട് അത് എന്റെ ചാനലാണെന്ന് തെറ്റിദ്ധരിക്കേണ്ട.എനിക്ക് ഒരു യൂടുബ് ചാനലുളളതില്‍ ടിക്ടോക്ക് വീഡിയോയും അമ്മയുടെ രണ്ട് മൂന്നു കവിതകളും മാത്രമാണ് ഉളളത്.-ശ്രീലക്ഷ്മി വ്യക്തമാക്കുന്നു.

ശ്രീലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,എന്റെ വീഡിയോ എടുത്ത് അതില്‍ അസ്ലീല തമ്പ് നെയിലുകള്‍ കുത്തികയറ്റി കാശ് ഉണ്ടാക്കി ജീവിക്കുന്ന വേറേ കുറേ യൂട്യൂബേഴ്‌സിന്റെ വീഡിയോ നിങ്ങള്‍ കണ്ട് അത് എന്റെ ചാനലാണെന്ന് തെറ്റിദ്ധരിക്കേണ്ട.എനിക്ക് ഒരു യൂടുബ് ചാനലുളളതില്‍ ടിക്ടോക്ക് വീഡിയോയും അമ്മയുടെ രണ്ട് മൂന്നു കവിതകളും മാത്രമാണ് ഉളളത്.ലൈവില്‍ വന്ന് അണ്ടി എന്ന് നിങ്ങള്‍ പറയുമ്പോള്‍ ഞാന്‍ കശുവണ്ടിയേപറ്റിയും അണ്ടിക്കറിയേപറ്റിയും ഒക്കെയാണ് തിരിച്ച് പറയാറ്.ലൈവില്‍ വന്ന് ‘കളി ഉണ്ടോ ചേച്ചീ’എന്ന് ചോദിക്കുമ്പോള്‍ തിരിച്ച് ഫുഡ്‌ബോളും ക്രിക്കറ്റും കളിക്കുന്ന കാര്യമാണ് ഞാന്‍ പറഞ്ഞത്.സഹിക്കാന്‍ പറ്റാത്ത അവസരത്തില്‍ വല്ല തെറിയും പറഞ്ഞിട്ട് ഉണ്ടാകും.ഈ ലൈവില്‍ വന്ന് അസഭ്യം പറയുന്നവരെല്ലാം മാന്യന്‍മാരും തിരിച്ച് സാധാരണ രീതിയില്‍ മറുപടി പറയുന്ന ഞാന്‍ നിങ്ങള്‍ക്ക് വേശ്യയും ആയത് എങ്ങനെയാണ് .